---
title: "സൂര്യയുടെ ശബ്ദത്തിൽ 'വിശ്വനാഥ് ആൻഡ് സൺസ്' വെഡ്ഡിംഗ് സോംഗ് പ്രൊമോ പുറത്ത്; ഫുൾ ഗാനം നാളെ"
english_title: " Suriya Sings Wedding Song Promo For Viswanath And Sons Movie Out Now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374309/suriya-wedding-song-promo-viswanath-and-sons-july-25"
published_at: "2026-07-24T12:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a630ae668ae1_suriya-wedding-song-promo-viswanath-and-sons-july-25.jpg"
keywords: ["Latest News", "Suriya", "Mamitha Baiju", "Wedding Song", "Tamil Movie", "Movie Promo"]
---

# സൂര്യയുടെ ശബ്ദത്തിൽ 'വിശ്വനാഥ് ആൻഡ് സൺസ്' വെഡ്ഡിംഗ് സോംഗ് പ്രൊമോ പുറത്ത്; ഫുൾ ഗാനം നാളെ

> **Lead Summary:** **ചെന്നൈ**:**[**സൂപ്പർസ്റ്റാർ സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ വെഡ്ഡിംഗ് സോംഗ് പ്രൊമോ ഇതിനോടകം ആരാധകരിൽ ആവേശം തീർത്തിട്ടുണ്ട്.

## Article Content

**ചെന്നൈ**:**[**സൂപ്പർസ്റ്റാർ സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ വെഡ്ഡിംഗ് സോംഗ് പ്രൊമോ ഇതിനോടകം ആരാധകരിൽ ആവേശം തീർത്തിട്ടുണ്ട്.

ഗാനം ആലപിച്ചിരിക്കുന്നത് സൂര്യ തന്നെയാണെന്നതാണ് പ്രധാന പ്രത്യേകത. ഈ വെഡ്ഡിംഗ് സോംഗിന്റെ പൂർണരൂപം ജൂലൈ 25-ന് റിലീസ് ചെയ്യും. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കെൻ കരുണാസിന്റെ വരികൾക്ക് ജി.വി. പ്രകാശ് കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്.

പ്രൊമോ വീഡിയോയിൽ സൂര്യയും മമിതയും ഒപ്പമുള്ള തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളാണ് പ്രധാന ആകർഷണം. ചിത്രത്തിന്റെ ആദ്യ ഗാനമായ 'പട്ടാമ്പൂച്ചി'യും വലിയ ഹിറ്റായിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ പ്രീ-റിലീസ് ബിസിനസ് നേടി റെക്കോർഡ് സൃഷ്ടിച്ച ചിത്രമാണിത്.

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് കളക്ഷനാണിത്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 85 കോടിക്ക് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമാണം.

ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം ഒരു പക്കാ ഫാമിലി എന്റർടെയ്നർ ആയിട്ടാണ് തിയേറ്ററുകളിലെത്തുന്നത്. ആഗസ്റ്റ് 14-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374309/suriya-wedding-song-promo-viswanath-and-sons-july-25)