---
title: "'ഇത്രയും ദിവസം എവിടെയായിരുന്നു?' പ്രധാനമന്ത്രിയുടെ അർധരാത്രിയിലെ ലൈവിൽ ചോദ്യവുമായി രഞ്ജിനി ഹരിദാസ് "
english_title: "Ranjini Haridas Questions PM Modi on NEET Paper Leak During Midnight Live"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374312/ranjini-haridas-modi-neet-paper-leak-protest-students"
published_at: "2026-07-24T12:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a630ba676324_ranjini-haridas-modi-neet-paper-leak-protest-students.jpg"
keywords: ["Latest news", "NEET Paper Leak", "Narendra Modi", "Ranjini Haridas", "Dhruv Rathee", "Student Protest", "Education News"]
---

# 'ഇത്രയും ദിവസം എവിടെയായിരുന്നു?' പ്രധാനമന്ത്രിയുടെ അർധരാത്രിയിലെ ലൈവിൽ ചോദ്യവുമായി രഞ്ജിനി ഹരിദാസ് 

> **Lead Summary:** ന്യൂഡൽഹി: **[**നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ അർധരാത്രിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ ലൈവിന് താഴെ രൂക്ഷ വിമർശനവുമായി അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്.

## Article Content

ന്യൂഡൽഹി: **[**നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ അർധരാത്രിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ ലൈവിന് താഴെ രൂക്ഷ വിമർശനവുമായി അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്.

ഇത്രയും ദിവസം നിങ്ങൾ എവിടെയായിരുന്നുവെന്ന് ചോദ്യമുയർത്തിയ രഞ്ജിനി, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ തീവ്രവാദികളെയെന്ന പോലെയാണ് പൊലീസും ഉദ്യോഗസ്ഥരും നേരിട്ടതെന്നും കുറ്റപ്പെടുത്തി.

നിശബ്ദരാക്കാൻ ബലപ്രയോഗം നടത്തുന്നതിന് പകരം സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത തകരുമ്പോൾ തലപ്പത്തുള്ളവരെ മാറ്റി സമ്പൂർണ്ണ അഴിച്ചുപണി നടത്തണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.

അതേസമയം, ടെലിപ്രോംപ്റ്ററില്ലാതെ രണ്ട് മിനിറ്റ് പോലും സംസാരിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് യൂട്യൂബർ ധ്രുവ് റാത്തിയും വിമർശിച്ചു. നീറ്റ് വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും ചോദ്യപേപ്പർ ചോർച്ച തടയാൻ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ കരട് നിയമം കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും ലൈവ് വീഡിയോയിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374312/ranjini-haridas-modi-neet-paper-leak-protest-students)