---
title: "'എന്റെ സ്വപ്നമാണ് പൊലിഞ്ഞത്'; വിജയ് ചിത്രത്തിൽ നിന്ന് രംഗങ്ങൾ വെട്ടിമാറ്റിയതിനെ കുറിച്ച് വികാരാധീനയായി നടി ആനന്ദി"
english_title: "Anandhi Ajay Vijay Jana Nayagan Scenes Cut Actress Reaction Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374345/anandhi-ajay-vijay-jananayagan-scenes-cut-reaction"
published_at: "2026-07-24T13:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a632251144e6_anandhi-ajay-vijay-jananayagan-scenes-cut-reaction.jpg"
keywords: ["Vijay", "Jana Nayagan", "Anandhi Ajay", "Tamil Cinema", "Deleted Scenes"]
---

# 'എന്റെ സ്വപ്നമാണ് പൊലിഞ്ഞത്'; വിജയ് ചിത്രത്തിൽ നിന്ന് രംഗങ്ങൾ വെട്ടിമാറ്റിയതിനെ കുറിച്ച് വികാരാധീനയായി നടി ആനന്ദി

> **Lead Summary:** ** വിജ**യ് നായകനായ 'ജന നായകൻ' എന്ന സിനിമയിൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയതിൽ വിഷമം പങ്കുവച്ച് തമിഴ് സീരിയൽ താരം ആനന്ദി അജയ്. വിജയ്‌ക്കൊപ്പം അഭിനയിക്കണമെന്ന സ്വപ്നവുമായാണ് സിനിമയിൽ എത്തിയതെന്നും, ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിതെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

## Article Content

** വിജ**യ് നായകനായ 'ജന നായകൻ' എന്ന സിനിമയിൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയതിൽ വിഷമം പങ്കുവച്ച് തമിഴ് സീരിയൽ താരം ആനന്ദി അജയ്. വിജയ്‌ക്കൊപ്പം അഭിനയിക്കണമെന്ന സ്വപ്നവുമായാണ് സിനിമയിൽ എത്തിയതെന്നും, ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിതെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിജയ്‌യുടെ സിനിമാജീവിതത്തിലെ അവസാന ചിത്രം കൂടിയായ 'ജന നായകൻ' തിയേറ്ററുകളിലെത്തിയത്. റിലീസിനായി ഒന്നര വർഷത്തോളം കാത്തിരുന്ന ശേഷമാണ് തിയേറ്ററിൽ സിനിമ കാണാൻ പോയതെന്നും, അപ്പോഴാണ് താൻ അഭിനയിച്ച രംഗങ്ങൾ പൂർണമായും ഒഴിവാക്കപ്പെട്ടതായി അറിഞ്ഞതെന്നും ആനന്ദി പറയുന്നു.

> "വിജയ്‌ക്കൊപ്പം ഒരു സീനിൽ എങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിച്ചാണ് ഈ അവസരം സ്വീകരിച്ചത്. അത് എന്റെ സ്വപ്നമായിരുന്നു. അദ്ദേഹം ഇനിയും സിനിമകൾ ചെയ്യുമായിരുന്നെങ്കിൽ വീണ്ടും ശ്രമിക്കാമായിരുന്നു. പക്ഷേ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണല്ലോ" എന്ന് വീഡിയോയിൽ വികാരാധീനയായി ആനന്ദി കൂട്ടിച്ചേർത്തു.

ചിത്രം മികച്ചതാണെന്നും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കഥയാണെന്നും നടി അഭിപ്രായപ്പെട്ടു. എന്നാൽ തന്റെ രംഗങ്ങൾ ഒഴിവാക്കിയ വിവരം അറിഞ്ഞപ്പോൾ വലിയ നിരാശ തോന്നിയെന്നും അവർ പറഞ്ഞു.ആനന്ദിയുടെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. നിരവധി പേരാണ് നടിയെ ആശ്വസിപ്പിച്ച് രംഗത്തെത്തിയത്.

> "ഇത് സിനിമാ ലോകത്ത് സാധാരണ സംഭവിക്കുന്ന കാര്യമാണ്. തോറ്റുകൊടുക്കരുത്, മുന്നോട്ട് പോകൂ" എന്നാണ് വിജയ് ആരാധകരും നെറ്റിസൺസും കമന്റ് ചെയ്തത്.സീരിയൽ രംഗത്തൂടെ ശ്രദ്ധേയയായ ആനന്ദിക്ക് 'ജന നായകൻ' എന്ന സിനിമ വലിയ ബ്രേക്ക് ആകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വിജയ്‌ക്കൊപ്പം സ്‌ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞതിൽ ആദ്യം വലിയ സന്തോഷവും ഉണ്ടായിരുന്നു. എന്നാൽ എഡിറ്റിംഗിൽ രംഗങ്ങൾ വെട്ടിമാറ്റിയതോടെയാണ് എല്ലാ പ്രതീക്ഷകളും തകർന്നതെന്ന് നടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/374345/anandhi-ajay-vijay-jananayagan-scenes-cut-reaction)