#Latest News #Thattekkad #Accident #Bike Crash
കോതമംഗലം: (truevisionnews.com) വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന യുവാവ് ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി ആൽപ്പാറ വഴേപ്പറമ്പിൽ മോൻസി ജോർജ് (48) ആണ് ദാരുണമായി മരിച്ചത്.
ബുധനാഴ്ച രാത്രി 11.40ഓടെ തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപമുള്ള ചെക്ക് പോസ്റ്റിലാണ് അപകടം നടന്നത്. ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ മോൻസിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചേലച്ചുവടിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു. പരേതരായ ജോർജിന്റെയും ലീലാമ്മയുടെയും മകനാണ്. ഗ്രേസി, ബിൻസി എന്നിവരാണ് സഹോദരങ്ങൾ. സംസ്കാര ചടങ്ങുകൾ നടത്തി.
Content Highlight: Youth Dies After Hitting Check Post Cross Bar In Thattekkad
































