മന്തിയിൽ ചിക്കന് പകരം മൃഗക്കൊഴുപ്പ്; രക്തം കഴുകിക്കളയാതെ മസാല പുരട്ടി ചിക്കൻ; താലൂക്ക് ഓഫീസ് കാന്റീൻ അടപ്പിച്ചു

മന്തിയിൽ ചിക്കന് പകരം മൃഗക്കൊഴുപ്പ്; രക്തം കഴുകിക്കളയാതെ മസാല പുരട്ടി ചിക്കൻ; താലൂക്ക് ഓഫീസ് കാന്റീൻ അടപ്പിച്ചു
2026-07-24T13:32:00 | By Susmitha Surendran
#Tirurangadi #Chicken Mandi #Food Safety #Malappuram Municipality #Health Violation

മലപ്പുറം: ( https://truevisionnews.com/)  മലപ്പുറം തിരുരങ്ങാടിയിൽ നഗരസഭാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് പാചകം ചെയ്ത് വിൽപന നടത്തുന്നതായാണ് പരിശോധനയിൽ വ്യക്തമായത്.

രുചിക്കും ചാറിന് കട്ടി ലഭിക്കാനും പ്രത്യേക ചേരുവകൾ ചേർക്കുന്ന വിവരം ബോർഡിൽ പ്രദർശിപ്പിക്കണമെന്ന നിയമം നിലനിൽക്കെയാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ വ്യാപക വഞ്ചന. നഗരസഭാ സ്ക്വാഡ് മേഖലയിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മീൻ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയാണ് നടത്തിയത്.

താലൂക്ക് ഓഫീസ് കാന്റീനിൽ നടത്തിയ പരിശോധനയിൽ, പുറത്തുനിന്ന് കൊണ്ടുവന്ന ചിക്കനിലെ രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കാന്റീൻ തുറന്നു പ്രവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും നോട്ടീസ് നൽകുകയും ചെയ്തു.

ഇതിനുപുറമെ, മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കാന്റീൻ, ബ്ലോക്ക് ഓഫീസ് കാന്റീൻ എന്നിവിടങ്ങളിൽ നിന്ന് തലേദിവസം പാചകം ചെയ്ത പഴകിയ ഭക്ഷണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ സെക്രട്ടറി എം.വി. റംസി ഇസ്മായിലിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

Content Highlight: Tirurangadi Hotels Caught Using Animal Fat In Chicken Mandi, Municipality Takes Action

#Tirurangadi #Chicken Mandi #Food Safety #Malappuram Municipality #Health Violation

Next TV

Related Stories
ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

Jul 24, 2026 02:46 PM

ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണില്‍ ഗ്യാസ് ലീക്ക് സംശയം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രോഗികളെ ഗ്രീന്‍...

Read More >>
കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

Jul 24, 2026 02:37 PM

കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി പാറത്തോടിൽ പാമ്പുകടിയേറ്റ് 62 കാരനായ തൊഴിലാളി മരിച്ചു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ...

Read More >>
സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

Jul 24, 2026 02:30 PM

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ചേർത്തല കോടംതുരുത്ത് PHCയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. സഹപ്രവർത്തകയെ വാട്സ്ആപ്പ് ഗ്രൂപ്പിലും നേരിട്ടും അസഭ്യം പറഞ്ഞു. മുൻപും സമാന...

Read More >>
 ചിക്കനെ മറക്കേണ്ടി വരുമോ? ഇനി  പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

Jul 24, 2026 02:12 PM

ചിക്കനെ മറക്കേണ്ടി വരുമോ? ഇനി പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

കേരളത്തിൽ കോഴിത്തീറ്റ വില 500 രൂപ കൂടിയതോടെ കോഴിയിറച്ചി കിലോയ്ക്ക് 300 രൂപയായി. ഫാസ്റ്റ് ഫുഡ് കടകളും പ്രതിസന്ധിയിൽ. ഓണത്തിന് വില 350 കടക്കുമെന്നാണ്...

Read More >>
 പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Jul 24, 2026 02:03 PM

പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് അജ്ഞാതർ കത്തിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം. ടി.ഐ. മധുസൂദനനെതിരെ ആരോപണം,...

Read More >>
 അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

Jul 24, 2026 01:40 PM

അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മറ്റ് ജില്ലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടില്ല. 'വയസാകുന്നു പൊന്നേമാനേ' എന്ന...

Read More >>
Top Stories

News Roundup

GCC News