#Kozhikode #Naduvannur #Fever Death #Child Death #Kozhikode Medical Collage
കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജു-റീന ദമ്പതികളുടെ ഇളയ മകളായ ഇതൾ(6) ആണ് മരിച്ചത്. പനി ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
കാവുന്തറ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇതൾ. കഴിഞ്ഞ ശനിയാഴ്ചയാണ് പനി കടുത്തതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന ഇതളിന്റെ അപ്രതീക്ഷിത വേർപാടിൽ പകച്ചുനിൽക്കുകയാണ് അധ്യാപകരും സഹപാഠികളും. ആദരസൂചകമായി കാവുന്തറ എ.എൽ.പി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
മൃതദേഹം രാവിലെ 10.30 ഓടെ കാവുന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശിവാനിയാണ് ഏക സഹോദരി.
Content Highlight: Kozhikode Naduvannur 6 Year Old Girl Dies Due To Fever Ithel
#Kozhikode #Naduvannur #Fever Death #Child Death #Kozhikode Medical Collage
































