മൊബൈൽ ടോർച്ച് വെളിച്ചത്തിൽ മുറിവ് വെച്ചുകെട്ടി; പാലോട് സിഎച്ച്‍സി ആശുപത്രിയിൽ ഗുരുതര വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മൊബൈൽ ടോർച്ച് വെളിച്ചത്തിൽ മുറിവ് വെച്ചുകെട്ടി; പാലോട് സിഎച്ച്‍സി ആശുപത്രിയിൽ ഗുരുതര വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
2026-07-20T19:09:00 | By VIPIN P V
#Palode CHC #Thiruvananthapuram #Kerala Health Minister K Muraleedharan #Hospital Negligence #Power Cut #Kerala Health Department

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം പാലോട് സിഎച്ച്‍സിയിൽ മുറിവേറ്റ് വന്ന രോ​ഗിയെ ചികിത്സിക്കുന്നതിൽ ​ഗുരുതരവീഴ്ച. രോ​ഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലെന്ന് ആരോപണം. ആശുപത്രിയിൽ വൈദ്യുതിയില്ലാതിരുന്നതിനാലാണ് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കി മുറിവ് ഡ്രസ്സ് ചെയ്യാൻ എത്തിയതായിരുന്നു വിതുര സ്വദേശി. എന്നാൽ ആ സമയത്ത് ആശുപത്രിയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ബദൽ സംവിധാനം ഒരുക്കാത്തതിനെ തുടർന്ന് രോഗിക്കൊപ്പം വന്നയാളോട് മൊബൈൽ ഫോൺ ലൈറ്റ് അടിക്കാൻ ആവശ്യപ്പെട്ടാണ് ആരോഗ്യപ്രവർത്തകർ മുറിവ് വൃത്തിയാക്കി വെച്ചുകെട്ടിയത്.

ആശുപത്രിയിൽ ജനറേറ്റർ സൗകര്യം ഉണ്ടായിരുന്നെങ്കിലും കുറച്ചുദിവസങ്ങളായി അത് പ്രവർത്തിക്കുന്നില്ല. ജനറേറ്റർ കേടായ വിവരം അധികൃതരെ അറിയിച്ചിട്ടും അറ്റകുറ്റപ്പണി നടത്താൻ ആരും തയ്യാറായില്ലെന്നാണ് പരാതി.

സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി കെ. മുരളീധരൻ ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. "പവർകട്ട് ഉണ്ടെങ്കിലും ആശുപത്രികളിലെ ചികിത്സ മുടങ്ങരുത്. ജനറേറ്റർ സൗകര്യം ആശുപത്രി അധികൃതർ നിർബന്ധമായും ഒരുക്കേണ്ടതായിരുന്നു. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കർശന നടപടി എടുക്കും" എന്ന് മന്ത്രി പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൽ നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. രോഗിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ഇത്തരം അനാസ്ഥ അവസാനിപ്പിക്കണമെന്നാണ് ആവശ്യം.സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യക്കുറവ് ചൂണ്ടിക്കാട്ടുന്നതാണ് പാലോട് നടന്ന സംഭവം.

24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ ബദൽ വൈദ്യുതി സംവിധാനം നിർബന്ധമാക്കാൻ അടിയന്തര നടപടി വേണമെന്നും ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടു.

Content Highlight: Palode CHC Treated Patient Under Mobile Torch Light, Minister Orders Probe

#Palode CHC #Thiruvananthapuram #Kerala Health Minister K Muraleedharan #Hospital Negligence #Power Cut #Kerala Health Department

Next TV

Related Stories
താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം

Jul 21, 2026 09:02 AM

താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതി ഡോ. എം.കെ. റാം 100 ദിവസത്തെ ഒളിവിനൊടുവിൽ അറസ്റ്റിൽ. ആന്ധ്രയിലും...

Read More >>
കുടുക്കിയത് ഓപ്പറേഷൻ വജ്ര...;  കൊച്ചിയിൽ വൻ ലഹരി വേട്ട: 1000 കോടിയുടെ 'ഫൈറ്റർ ഡ്രഗ്ഗുമായി' രണ്ട്  യുവാക്കൾ പിടിയിൽ

Jul 21, 2026 08:52 AM

കുടുക്കിയത് ഓപ്പറേഷൻ വജ്ര...; കൊച്ചിയിൽ വൻ ലഹരി വേട്ട: 1000 കോടിയുടെ 'ഫൈറ്റർ ഡ്രഗ്ഗുമായി' രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി ഇടപ്പള്ളിയിൽ നിന്ന് അന്താരാഷ്ട്ര ഡ്രഗ് സംഘത്തിലെ 2 പേർ പിടിയിൽ. ദില്ലിയിൽ നിന്ന് 12 കോടി ട്രാമഡോൾ ഗുളികകൾ പിടിച്ചെടുത്തു. ലിബിയയിലേക്ക്...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

Jul 21, 2026 08:22 AM

കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് യുവാവിന്റെ പരാതി. ദുബൈയിൽ നിന്നെത്തിയ...

Read More >>
കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Jul 21, 2026 07:22 AM

കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മാവൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ചാത്തമംഗലം സ്വദേശി അൻഷിഫ് (18) മരിച്ചു. ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. പോലീസ്...

Read More >>
അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്

Jul 21, 2026 07:14 AM

അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്

കോഴിക്കോട് പാളയത്ത് ബി. ബിജുവിനെ കുത്തിക്കൊന്ന കേസിൽ ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ. മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിലാക്കിയതിന്റെ വൈരാഗ്യമാണ്...

Read More >>
കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്

Jul 21, 2026 06:39 AM

കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്

കോഴിക്കോട് ഫറൂഖിൽ നിന്ന് ട്രെയിനിൽ കയറിയ യുവതി ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തു. ചോദ്യം ചെയ്ത ടിടിഇ സുജിത്തിനെ മർദിച്ചു. ഷൊർണൂരിൽ...

Read More >>
Top Stories

News Roundup

GCC News