കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്
2026-07-21T08:22:00 | By Athira V
#Kannur Airport #Customs #Harassment #Passenger #Complaint

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് കടുത്ത പീഡനം നേരിടേണ്ടിവന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്. വസ്ത്രം അഴിച്ച് ദേഹപരിശോധന നടത്തുകയും കസ്റ്റംസ് ഉദ്യോഗസ്ഥർ പരിഹസിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു.

ദുബൈയിൽ ഇൻഫർമേഷൻ ടെക്നോളജി മാനേജർ കാസർകോട് കൊളമ്പക്കലിലെ ഹുസൈനാർ മഹ്ഷാദ് ആണ് പരാതി നൽകിയത്. കഴിഞ്ഞ 19ന് ഫുജൈറയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ രാവിലെ ഒമ്പതോടെയാണ് വിമാനത്താവളത്തിൽ എത്തിയത്.

‘‘ബാഗേജ് ശേഖരിച്ചശേഷം കസ്റ്റംസ് പരിശോധന മേഖലയിലേക്ക് പോയപ്പോൾ വനിത കസ്റ്റംസ് ഉദ്യോഗസ്ഥ പാസ്‌പോർട്ട് വാങ്ങി പരിശോധിച്ചു. ലഗേജിൽനിന്ന് നിയമവിരുദ്ധ വസ്തുവോ പ്രഖ്യാപിക്കാത്ത സ്വർണമോ സംശയാസ്പദമായ സാധനങ്ങളോ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി ദേഹ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു.

ഒരുഘട്ടത്തിലും ഉദ്യോഗസ്ഥരോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. പരിശോധനക്കിടെ ഷർട്ട് ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും വസ്ത്രങ്ങൾ വേർതിരിച്ച് സ്കാനിങ്ങും നടത്തി. ഈ പരിശോധനയിലും ശരീരത്തിൽ നിന്നോ വസ്ത്രങ്ങളിൽ നിന്നോ ഒരുനിയമവിരുദ്ധ വസ്തുവോ സ്വർണമോ നിരോധിത സാധനങ്ങളോ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.

വസ്ത്രം ധരിച്ച് പരിശോധന മുറിക്ക് പുറത്തിറങ്ങിയപ്പോൾ നിരവധി കസ്റ്റംസ് ഉദ്യോഗസ്ഥരും ജീവനക്കാരും കൂട്ടംകൂടി നിൽക്കുകയായിരുന്നു. തന്നെ നോക്കി അവർ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പെരുമാറ്റവും അങ്ങേയറ്റം അപമാനിതനാക്കി. ആവശ്യമായ നടപടിയെടുക്കണം’’ -മഹ്ഷാദ് പരാതിയിൽ ആവശ്യപ്പെട്ടു.

Content Highlight: Kannur Airport Customs Harassment Complaint Filed By Passenger

#Kannur Airport #Customs #Harassment #Passenger #Complaint

Next TV

Related Stories
കോന്നിയിൽ യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരുക്ക്

Jul 22, 2026 04:57 PM

കോന്നിയിൽ യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരുക്ക്

പത്തനംതിട്ട കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ സിഡിഎസ് യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് കുടുംബശ്രീ അംഗം സന്ധ്യയ്ക്ക് പരുക്ക്....

Read More >>
ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

Jul 22, 2026 04:45 PM

ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കിൽ യുവതിയുടെ രണ്ട് കൈകളും വെട്ടിമാറ്റി. പരുക്കേറ്റ വിജി മെഡിക്കൽ കോളേജിൽ. ആക്രമണം നടത്തിയത് രണ്ടാം...

Read More >>
വീണിടത്ത് കിടന്ന് ഉരുളുകയാണ്...! മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വഖഫ്, ടാറ്റ വിഷയങ്ങളില്‍ മറുപടിയുമായി പി. രാജീവ്

Jul 22, 2026 04:06 PM

വീണിടത്ത് കിടന്ന് ഉരുളുകയാണ്...! മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വഖഫ്, ടാറ്റ വിഷയങ്ങളില്‍ മറുപടിയുമായി പി. രാജീവ്

ടാറ്റ ചർച്ചയിലും വഖഫ് ബോർഡ് നിയമനത്തിലും മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഎം നേതാവ് പി. രാജീവ്....

Read More >>
ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം

Jul 22, 2026 03:55 PM

ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം

കൊല്ലം പുന്തലത്താഴത്ത് രമ്യ സോമനെയും രണ്ട് മക്കളെയും 5 ദിവസമായി കാണാതായിട്ട്. കടവൂർ ക്ഷേത്രത്തിലേക്ക് പോയ കാർ തെൻമലയിൽ അവസാനം കണ്ടു....

Read More >>
കൊള്ളാല്ലോ കളി ഭരണം മാറുമ്പോൾ നിറം മാറുന്ന ബസുകൾ! തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം

Jul 22, 2026 03:38 PM

കൊള്ളാല്ലോ കളി ഭരണം മാറുമ്പോൾ നിറം മാറുന്ന ബസുകൾ! തമിഴ്‌നാട് ബസുകള്‍ക്ക് ടിവികെ പതാകയുടെ നിറം

ചെന്നൈയിൽ എംടിസിയുടെ പുതിയ മിനി ബസുകൾക്ക് ടിവികെ പാർട്ടിയുടെ മഞ്ഞയും ചുവപ്പും നിറം. സോഷ്യൽ മീഡിയയിൽ ചർച്ച. ബസുകളുടെ നിറം സ്ഥിരമാക്കണമെന്ന്...

Read More >>
 ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...!  പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ

Jul 22, 2026 03:38 PM

ഉപ്പുമാവ് ബാലൻ വെള്ളം കുടിച്ചു...! പണ്ട് വീരപ്പനൊപ്പം ചന്ദനക്കടത്ത്; ഇന്ന് 12 ലിറ്റർ മദ്യവുമായി 'ഉപ്പുമാവ് ബാലൻ' എക്സൈസ് പിടിയിൽ

വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃത മദ്യവിൽപന നടത്തിയ കല്ലൂർ സ്വദേശി ബാലൻ അറസ്റ്റിൽ. ആദിവാസി മേഖലകൾ ലക്ഷ്യമിട്ട് പെഗ്ഗ് കച്ചവടം. 12 ലിറ്റർ മദ്യം...

Read More >>
Top Stories

News Roundup

GCC News