നോക്കി ഒന്ന് എടുത്തോളൂ...ഭാഗ്യം വിളിക്കുന്നു! ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ ടിക്കറ്റ്‌ വിൽപനയിൽ കുതിപ്പ്

നോക്കി ഒന്ന് എടുത്തോളൂ...ഭാഗ്യം വിളിക്കുന്നു!  ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ ടിക്കറ്റ്‌ വിൽപനയിൽ  കുതിപ്പ്
2026-07-20T18:52:00 | By VIPIN P V
#Thiruvonam Bumper 2026 #Kerala Lottery #Kerala State Lotteries #Bumper Lottery Sales #Onam Bumper #Kerala Government

തിരുവനന്തപുരം:( www.truevisionnews.com ) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ 2026-ന് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനം തന്നെ റെക്കോർഡ് കുറിച്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞു.

ജൂലൈ 20-ന് വിൽപ്പന ആരംഭിച്ച തിരുവോണം ബംബറിന്റെ 8,72,540 ടിക്കറ്റുകളാണ് ആദ്യ ദിനം വിറ്റത്. കഴിഞ്ഞ വർഷം ആദ്യ ദിനം വിറ്റത് 3,17,850 ടിക്കറ്റുകൾ മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 5,54,690 ടിക്കറ്റുകളുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകാര്യതയും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രചാരണ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായിച്ചതായി വകുപ്പ് വിലയിരുത്തി.

ഓണം അടുക്കുന്നതോടെ വരും ദിവസങ്ങളിൽ തിരുവോണം ബംബർ ടിക്കറ്റുകൾക്കുള്ള ആവശ്യം കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോടികൾ സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് തിരുവോണം ബംബർ നൽകുന്നത് എന്നതിനാൽ ജനങ്ങൾക്കിടയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്ന് ഡയറക്ടർ അറിയിച്ചു.

വ്യാജ ടിക്കറ്റുകൾ ഒഴിവാക്കാൻ ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിൽ ഒന്നാണ് സംസ്ഥാന ഭാഗ്യക്കുറി. ഓരോ ബമ്പർ നറുക്കെടുപ്പും സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടം നൽകാറുണ്ട്. തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് തീയതി പിന്നീട് വകുപ്പ് അറിയിക്കും.

Content Highlight: Kerala Thiruvonam Bumper 2026 Lottery Sells 8.72 Lakh Tickets on Day 1

#Thiruvonam Bumper 2026 #Kerala Lottery #Kerala State Lotteries #Bumper Lottery Sales #Onam Bumper #Kerala Government

Next TV

Related Stories
താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം

Jul 21, 2026 09:02 AM

താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതി ഡോ. എം.കെ. റാം 100 ദിവസത്തെ ഒളിവിനൊടുവിൽ അറസ്റ്റിൽ. ആന്ധ്രയിലും...

Read More >>
കുടുക്കിയത് ഓപ്പറേഷൻ വജ്ര...;  കൊച്ചിയിൽ വൻ ലഹരി വേട്ട: 1000 കോടിയുടെ 'ഫൈറ്റർ ഡ്രഗ്ഗുമായി' രണ്ട്  യുവാക്കൾ പിടിയിൽ

Jul 21, 2026 08:52 AM

കുടുക്കിയത് ഓപ്പറേഷൻ വജ്ര...; കൊച്ചിയിൽ വൻ ലഹരി വേട്ട: 1000 കോടിയുടെ 'ഫൈറ്റർ ഡ്രഗ്ഗുമായി' രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി ഇടപ്പള്ളിയിൽ നിന്ന് അന്താരാഷ്ട്ര ഡ്രഗ് സംഘത്തിലെ 2 പേർ പിടിയിൽ. ദില്ലിയിൽ നിന്ന് 12 കോടി ട്രാമഡോൾ ഗുളികകൾ പിടിച്ചെടുത്തു. ലിബിയയിലേക്ക്...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

Jul 21, 2026 08:22 AM

കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് യുവാവിന്റെ പരാതി. ദുബൈയിൽ നിന്നെത്തിയ...

Read More >>
കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Jul 21, 2026 07:22 AM

കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മാവൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ചാത്തമംഗലം സ്വദേശി അൻഷിഫ് (18) മരിച്ചു. ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. പോലീസ്...

Read More >>
അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്

Jul 21, 2026 07:14 AM

അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്

കോഴിക്കോട് പാളയത്ത് ബി. ബിജുവിനെ കുത്തിക്കൊന്ന കേസിൽ ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ. മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിലാക്കിയതിന്റെ വൈരാഗ്യമാണ്...

Read More >>
കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്

Jul 21, 2026 06:39 AM

കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്

കോഴിക്കോട് ഫറൂഖിൽ നിന്ന് ട്രെയിനിൽ കയറിയ യുവതി ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തു. ചോദ്യം ചെയ്ത ടിടിഇ സുജിത്തിനെ മർദിച്ചു. ഷൊർണൂരിൽ...

Read More >>
Top Stories

News Roundup

GCC News