പ്രിയദർശിനിയിൽ മോഷണം? അതിഥി തൊഴിലാളിക്ക് 15000 രൂപ നഷ്ടമായതായാണ് പരാതി, യാത്രക്കാരെ പരിശോധിച്ച് പൊലീസ്

പ്രിയദർശിനിയിൽ മോഷണം? അതിഥി തൊഴിലാളിക്ക് 15000 രൂപ നഷ്ടമായതായാണ് പരാതി, യാത്രക്കാരെ പരിശോധിച്ച് പൊലീസ്
2026-07-20T18:41:00 | By VIPIN P V
#Priyadarshini Bus #Kozhikode #KSRTC #Bus Theft #Kundamangalam Police #Free Bus Service

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് - തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ മോഷണശ്രമം. അതിഥി തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന 15,000 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.

ഇന്ന് വൈകിട്ട് 4 മണിക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസിൽ വൻ തിരക്കുണ്ടായിരുന്നു. കുന്ദമംഗലം എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം യാത്രക്കാരൻ അറിയുന്നത്. തുടർന്ന് ബസ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബസിലെ മുഴുവൻ യാത്രക്കാരെയും ഇറക്കി പോലീസ് വിശദമായ പരിശോധന നടത്തി. എന്നാൽ മോഷണം പോയ തുകയോ സംശയിക്കുന്ന ആളുകളെയോ കണ്ടെത്താനായില്ല. തുടർന്ന് പോലീസ് ബസിന്റെ യാത്ര അനുവദിച്ചു.

സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് പ്രിയദർശിനി ബസ് സർവീസ്. പദ്ധതി തുടങ്ങി ഒരു മാസം പൂർത്തിയാകുമ്പോൾ വലിയ വിജയമാണെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞതായി ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു.

പ്രതിമാസം 8,000 മുതൽ 12,000 രൂപ വരെ വരുമാനമുള്ള സ്ത്രീ തൊഴിലാളികൾക്ക് യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാനാകുന്നുണ്ട്. ഇത് അവരുടെ യഥാർത്ഥ വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെ വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അർബുദം, കരൾ രോഗം ബാധിച്ച രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രികളിലേക്കുള്ള യാത്രയ്ക്ക് പദ്ധതി വലിയ ആശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പദ്ധതി നടപ്പായതോടെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ, ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ഡിജിപി പത്മകുമാർ ഐ.പി.എസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

Content Highlight: Theft Reported in Kozhikode Priyadarshini Bus, Migrant Worker Loses Rs 15000

#Priyadarshini Bus #Kozhikode #KSRTC #Bus Theft #Kundamangalam Police #Free Bus Service

Next TV

Related Stories
താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം

Jul 21, 2026 09:02 AM

താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതി ഡോ. എം.കെ. റാം 100 ദിവസത്തെ ഒളിവിനൊടുവിൽ അറസ്റ്റിൽ. ആന്ധ്രയിലും...

Read More >>
കുടുക്കിയത് ഓപ്പറേഷൻ വജ്ര...;  കൊച്ചിയിൽ വൻ ലഹരി വേട്ട: 1000 കോടിയുടെ 'ഫൈറ്റർ ഡ്രഗ്ഗുമായി' രണ്ട്  യുവാക്കൾ പിടിയിൽ

Jul 21, 2026 08:52 AM

കുടുക്കിയത് ഓപ്പറേഷൻ വജ്ര...; കൊച്ചിയിൽ വൻ ലഹരി വേട്ട: 1000 കോടിയുടെ 'ഫൈറ്റർ ഡ്രഗ്ഗുമായി' രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി ഇടപ്പള്ളിയിൽ നിന്ന് അന്താരാഷ്ട്ര ഡ്രഗ് സംഘത്തിലെ 2 പേർ പിടിയിൽ. ദില്ലിയിൽ നിന്ന് 12 കോടി ട്രാമഡോൾ ഗുളികകൾ പിടിച്ചെടുത്തു. ലിബിയയിലേക്ക്...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

Jul 21, 2026 08:22 AM

കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് യുവാവിന്റെ പരാതി. ദുബൈയിൽ നിന്നെത്തിയ...

Read More >>
കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Jul 21, 2026 07:22 AM

കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മാവൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ചാത്തമംഗലം സ്വദേശി അൻഷിഫ് (18) മരിച്ചു. ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. പോലീസ്...

Read More >>
അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്

Jul 21, 2026 07:14 AM

അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്

കോഴിക്കോട് പാളയത്ത് ബി. ബിജുവിനെ കുത്തിക്കൊന്ന കേസിൽ ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ. മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിലാക്കിയതിന്റെ വൈരാഗ്യമാണ്...

Read More >>
കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്

Jul 21, 2026 06:39 AM

കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്

കോഴിക്കോട് ഫറൂഖിൽ നിന്ന് ട്രെയിനിൽ കയറിയ യുവതി ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തു. ചോദ്യം ചെയ്ത ടിടിഇ സുജിത്തിനെ മർദിച്ചു. ഷൊർണൂരിൽ...

Read More >>
Top Stories

News Roundup

GCC News