സുധാകരൻ വധക്കേസ്; രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി, പിഴത്തുക നൽകാൻ സർക്കാർ സഹായം നൽകണം: വിചാരണക്കോടതി

സുധാകരൻ വധക്കേസ്; രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി, പിഴത്തുക നൽകാൻ സർക്കാർ സഹായം നൽകണം: വിചാരണക്കോടതി
2026-07-20T13:58:00 | By Krishnapriya S R
#Latest News #Palakkad #Sudhakaran Case #Nenmara Double Murder #Chenthamara #Death Sentence

പാലക്കാട്: (truevisionnews.com) ഏറെ കൊലാഹലം സൃഷ്ടിച്ച സുധാകരൻ വധക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് വിചാരണക്കോടതി. വധശിക്ഷയ്ക്ക് പുറമെ 20 ലക്ഷം രൂപ പിഴയും, വഴിതടഞ്ഞു നിർത്തി ആക്രമിച്ചതിന് ഒരു മാസത്തെ തടവും കോടതി വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി, കുറ്റകൃത്യത്തിന് ശേഷം പ്രതിക്ക് യാതൊരുവിധ മാനസാന്തരവും ഉണ്ടായിട്ടില്ലെന്നും കൊലപാതകത്തെ തുടർച്ചയായി ന്യായീകരിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി.

പ്രതിക്ക് മാനസിക തകരാറുകൾ ഒന്നുമില്ലെന്നും വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് കൊലപാതകം നടപ്പിലാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് ആവശ്യമായ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. സുധാകരന്റെ രണ്ടാമത്തെ കുട്ടിക്ക് സർക്കാർ ജോലി നൽകാനും പ്രതിയുടെ വീട് ഭാര്യയുടെ പേരിലായതിനാൽ പിഴത്തുക ഈടാക്കുന്നതിനായി സർക്കാർ സഹായം ലഭ്യമാക്കാനും വിധിന്യായത്തിൽ പറയുന്നു.

കൂടാതെ പ്രതി പരോളിൽ ഇറങ്ങുകയാണെങ്കിൽ സാക്ഷികൾക്കും ഇരകൾക്കും കൃത്യമായ സുരക്ഷയൊരുക്കണം. സംഭവം നടന്ന് 58 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെ കോടതി പ്രത്യേകം അഭിനന്ദിച്ചു.

വിധിയിൽ ആശ്വാസമുണ്ടെന്നും അച്ഛന്റെ ഓർമകൾ തങ്ങളോടൊപ്പം ഉണ്ടെന്നും, സഹായിച്ച എല്ലാവർക്കും കോടതിക്കും നന്ദി അറിയിക്കുന്നതായും സുധാകരന്റെ മക്കൾ പ്രതികരിച്ചു. അതേസമയം വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.

ആയുധത്തിൽ നിന്ന് പ്രതിയുടെ രക്തസാമ്പിളുകൾ ലഭിച്ചെങ്കിലും പ്രതിയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും തെളിവുകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

Content Highlight: Sudhakaran Murder Case Accused Gets Death Sentence Son to Get Govt Job

#Latest News #Palakkad #Sudhakaran Case #Nenmara Double Murder #Chenthamara #Death Sentence

Next TV

Related Stories
കണ്ണൂരിലും ഓഫർ ....! ലോകകപ്പ് ഫൈനൽ വിജയാഘോഷം, വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും മന്തിയും

Jul 21, 2026 06:01 AM

കണ്ണൂരിലും ഓഫർ ....! ലോകകപ്പ് ഫൈനൽ വിജയാഘോഷം, വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും മന്തിയും

ലോകകപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെ ഗീതാഞ്ജലി, ഹരിശ്രീ, കസർമുല്ല ബസുകളിൽ ചൊവ്വാഴ്ച വിദ്യാർഥികൾക്ക് സൗജന്യ യാത്ര. ചില ഹോട്ടലുകൾ സൗജന്യ...

Read More >>
വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

Jul 21, 2026 05:57 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

വയനാട് ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഹോസ്റ്റലിലെ നാല് വിദ്യാർഥികൾക്ക് രോഗലക്ഷണം. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ...

Read More >>
'ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണം'; പൊതിച്ചോ‍ർ വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയായി കെ.മുരളീധരൻ

Jul 20, 2026 10:34 PM

'ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണം'; പൊതിച്ചോ‍ർ വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയായി കെ.മുരളീധരൻ

പൊതിച്ചോറ് നിരോധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ കടുത്ത മറുപടി. സേവാഭാരതിയും ഡിവൈഎഫ്ഐയും ആശുപത്രി ഭൂമി...

Read More >>
'മുക്കിക്കൊല്ലാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ നാദിർഷയെ രക്ഷിക്കാമായിരുന്നു'; വിദ്യാര്‍ഥിക്ക് കടലില്‍ വെച്ച്  മര്‍ദ്ദനമേറ്റ സംഭവം, വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

Jul 20, 2026 10:08 PM

'മുക്കിക്കൊല്ലാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ നാദിർഷയെ രക്ഷിക്കാമായിരുന്നു'; വിദ്യാര്‍ഥിക്ക് കടലില്‍ വെച്ച് മര്‍ദ്ദനമേറ്റ സംഭവം, വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

തൃശൂർ തളിക്കുളം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി തിരയില്‍പ്പെട്ട് മരിച്ചു. രക്ഷപ്പെട്ട കൂട്ടുകാരനെ നാട്ടുകാരൻ കടലിൽ മുക്കി മർദ്ദിച്ചതായി പരാതി....

Read More >>
നിതിൻ രാജിൻ്റെ മരണം:  കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ, ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Jul 20, 2026 09:27 PM

നിതിൻ രാജിൻ്റെ മരണം: കോടതിയിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ, ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ നിതിൻ്റെ മരണക്കേസിലെ പ്രതി ഡോ. എം.കെ. റാമിനെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടൻ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റ്...

Read More >>
നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും

Jul 20, 2026 09:02 PM

നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു, പരിശോധന നാളെയും തുടരും

നാദാപുരം വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശി നിഖമിനായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു....

Read More >>
Top Stories

News Roundup

GCC News