രാഷ്ട്രീയ സ്വാധീനം വെച്ച് കെണിയൊരുക്കി...! ജോസ് കെ. മാണിയുടെ പേര് പറഞ്ഞ് ജോലി വാഗ്ദാനം; ഒൻപത് ലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ

രാഷ്ട്രീയ സ്വാധീനം വെച്ച് കെണിയൊരുക്കി...! ജോസ് കെ. മാണിയുടെ പേര് പറഞ്ഞ് ജോലി വാഗ്ദാനം; ഒൻപത് ലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ
2026-07-18T10:42:00 | By Susmitha Surendran
#Kottayam News #Job Fraud Kerala #Jose K Mani #Science City Job #Thalayolapparambu Police

കോട്ടയം: (https://truevisionnews.com/) കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമായുള്ള സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 9 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ എ.ജെ. ജോസഫിനെയാണ് തലയോലപ്പറമ്പ് പൊലീസ്‌ പിടികൂടിയത്.

കോട്ടയം സയൻസ് സിറ്റിയിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയിൽ നിന്നുമാണ് പ്രതി പലതവണകളായി വൻ തുക കൈക്കലാക്കിയത്.

2025 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിലാണ് പ്രതി പരാതിക്കാരനിൽ നിന്ന് ഒൻപത് ലക്ഷത്തിലേറെ രൂപ വാങ്ങിയത്. എന്നാൽ തുക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും, താൻ ക്രൂരമായി വഞ്ചിക്കപ്പെടുകയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെ ഇരയായ വ്യക്തി തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വഞ്ചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  ഇയാൾ സമാനമായ രീതിയിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിച്ചുള്ള ജോലി തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Content Highlight: Kerala Job Fraud: Man Arrested for Duping Rs 9 Lakh Using Jose K Mani's Name

#Kottayam News #Job Fraud Kerala #Jose K Mani #Science City Job #Thalayolapparambu Police

Next TV

Related Stories
സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം

Jul 18, 2026 11:19 AM

സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം

കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. പവന് 560 രൂപ കൂടി 1,05,080 രൂപയായി. ഗ്രാമിന് 13,135 രൂപ. ആഗോള വിപണിയില്‍ ഔണ്‍സിന് 4017...

Read More >>
പ്ലീഡർ നിയമന വിവാദം: 'കെഎസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ല; പരാതികള്‍ മുഖ്യമന്ത്രി തന്നെ പരിശോധിക്കും' - രമേശ് ചെന്നിത്തല

Jul 18, 2026 11:07 AM

പ്ലീഡർ നിയമന വിവാദം: 'കെഎസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ല; പരാതികള്‍ മുഖ്യമന്ത്രി തന്നെ പരിശോധിക്കും' - രമേശ് ചെന്നിത്തല

സർക്കാർ പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‌യുവിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരസ്യ പ്രതികരണങ്ങൾ...

Read More >>
 കോടീശ്വരനാകാം...! ആ ഭാ​ഗ്യശാലി നിങ്ങളോ ? മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Jul 18, 2026 10:23 AM

കോടീശ്വരനാകാം...! ആ ഭാ​ഗ്യശാലി നിങ്ങളോ ? മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബംബർ BR 110 നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഒന്നാം സമ്മാനം 10 കോടി. 40 ലക്ഷം ടിക്കറ്റും വിറ്റു തീർന്നു. ഫലം...

Read More >>
പിടിവീഴുമെന്നായപ്പോൾ നാണംകെട്ട് ഓടിയതാണോ?  ആലപ്പുഴയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ  ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

Jul 18, 2026 10:21 AM

പിടിവീഴുമെന്നായപ്പോൾ നാണംകെട്ട് ഓടിയതാണോ? ആലപ്പുഴയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. കായംകുളം ഡിപ്പോ ജീവനക്കാരൻ അറസ്റ്റിൽ. ഡ്രൈവർ ഓടിച്ചിട്ട്...

Read More >>
 മാഷേ ഇത് കൂടിപ്പോയി....! പിടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 18, 2026 09:51 AM

മാഷേ ഇത് കൂടിപ്പോയി....! പിടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

പാലക്കാട് കഞ്ചിക്കോട് സ്കൂളിൽ പിടി പീരിഡിൽ കളിക്കാൻ പോയതിന് കായികാധ്യാപകൻ വിദ്യാർത്ഥികളെ മർദിച്ചെന്ന് പരാതി. വാളയാർ പൊലീസ്...

Read More >>
'കെ.എസ്.യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ് യുവിന് കാര്യമുണ്ട്, മറക്കാൻ ഞങ്ങൾ തയ്യാറല്ല'; അലോഷ്യസിന് പിന്തുണയുമായി ബാനർ

Jul 18, 2026 09:35 AM

'കെ.എസ്.യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ് യുവിന് കാര്യമുണ്ട്, മറക്കാൻ ഞങ്ങൾ തയ്യാറല്ല'; അലോഷ്യസിന് പിന്തുണയുമായി ബാനർ

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എറണാകുളം ഡിസി ഓഫീസിന് മുന്നിൽ ബാനർ....

Read More >>
Top Stories

News Roundup

GCC News