ജൂനിയർ ആണെങ്കിൽ തല്ലിക്കൊല്ലുമോ? പൈവളിഗെ സ്കൂളിൽ 14 കാരന് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും; കഴുത്തിനും നെഞ്ചിനും പരിക്ക്

ജൂനിയർ ആണെങ്കിൽ തല്ലിക്കൊല്ലുമോ? പൈവളിഗെ സ്കൂളിൽ 14 കാരന് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും; കഴുത്തിനും നെഞ്ചിനും പരിക്ക്
2026-07-16T19:47:00 | By Athira V
#Kasargod News #School Ragging #Ragging #Brutally Assaulted #Seniors

കാസർഗോഡ്: ( www.truevisionnews.com ) മഞ്ചേശ്വരത്ത് റാഗിംഗിന്റെ പേരിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനമെന്ന് പരാതി. പൈവളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് തല്ലിച്ചതച്ചെന്നാണ് പരാതി. കഴുത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈവളിഗെ സ്വദേശിയായ ജലാലുദ്ദീന്റെ മകൻ മുഹമ്മദ് ജെദിം എന്ന 14 കാരനാണ് സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസിലെ വിദ്യാർഥികൾ മുഹമ്മദ് ജെദിമിനെ തടഞ്ഞുനിർത്തി. ജൂനിയർ ആണെന്ന പേരിൽ റാഗ് ചെയ്യാൻ ശ്രമിച്ച പ്രതികൾ പിന്നീട് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പ്രത്യേകിച്ച് കഴുത്തിനും നെഞ്ചിനും നേരെയാണ് മാരകമായ ഇടികൾ ഉണ്ടായത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ കുട്ടിയെ ആദ്യം പ്രാഥമിക ശുശ്രൂഷകൾക്ക് വിധേയനാക്കി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ നില ഇപ്പോൾ സ്ഥിരതയുള്ളതാണെന്നാണ് വിവരം.ഉപ്പള, പൈവളിഗെ മേഖലകളിലെ വിദ്യാലയങ്ങളിൽ മുതിർന്ന വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്നതും മർദ്ദിക്കുന്നതും പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൈവളിഗെയിലെ സംഭവത്തിന് തൊട്ടുപിന്നാലെ ഉപ്പളയിലെ മറ്റൊരു സ്കൂളിലും സമാനമായ റാഗിംഗ് പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു.

അന്ന് നാട്ടുകാരും സ്കൂൾ അധികൃതരും ഇടപെട്ടാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്. സ്കൂളുകളിലും പരിസരങ്ങളിലും റാഗിംഗ് തടയുന്നതിനും ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനുമായി പൊലീസും സ്കൂൾ അധികൃതരും ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനിടയിലാണ് ഈ അതിക്രമം.

സംഭവത്തിൽ പൊലീസിൽ ഔദ്യോഗിക പരാതി നൽകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയും സ്കൂൾ തലത്തിലുള്ള അച്ചടക്ക നടപടിയും വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Content Highlight: Kasargod School Ragging: 9th Class Student Brutally Assaulted by Seniors

#Kasargod News #School Ragging #Ragging #Brutally Assaulted #Seniors

Next TV

Related Stories
ധന്യയ്ക്ക് വഴി മാറെടാ....! പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; വഴിയിൽ വലഞ്ഞ് യാത്രക്കാർ

Jul 16, 2026 08:36 PM

ധന്യയ്ക്ക് വഴി മാറെടാ....! പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; വഴിയിൽ വലഞ്ഞ് യാത്രക്കാർ

പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞു. സമയം വൈകി ഓടുന്നുവെന്ന ആരോപണം. കെഎസ്ആർടിസി...

Read More >>
'പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോ...ന്യായീകരിക്കാൻ എന്റെ നാവ് പൊന്തില്ല'; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ജിന്റോ ജോൺ

Jul 16, 2026 07:59 PM

'പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോ...ന്യായീകരിക്കാൻ എന്റെ നാവ് പൊന്തില്ല'; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ജിന്റോ ജോൺ

കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ വി.ഡി. സതീശനെതിരെ കെപിസി വക്താവ് ജിന്റോ ജോണിന്റെ പരോക്ഷ വിമർശനം. "പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കും" എന്ന്...

Read More >>
അറിഞ്ഞില്ലേ ഇതുവരെ.... ? റേഷന്‍ കാര്‍ഡ് തരംമാറ്റം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി

Jul 16, 2026 07:23 PM

അറിഞ്ഞില്ലേ ഇതുവരെ.... ? റേഷന്‍ കാര്‍ഡ് തരംമാറ്റം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡിലേക്ക് മാറ്റാന്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20. അക്ഷയ കേന്ദ്രം വഴിയോ ഓണ്‍ലൈനായോ അപേക്ഷിക്കാം....

Read More >>
ഇരുട്ടിൽ ഇരിക്കണം കേട്ടോ ....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത് കെഎസ്ഇബി മുന്നറിയിപ്പ്

Jul 16, 2026 07:13 PM

ഇരുട്ടിൽ ഇരിക്കണം കേട്ടോ ....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത് കെഎസ്ഇബി മുന്നറിയിപ്പ്

എൽനിനോയും മഴക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിച്ചു. ഇന്ന് വൈകുന്നേരം പീക്ക് സമയത്ത് ഭാഗിക നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി....

Read More >>
ചാലിയാറിൽ വിഷം കലക്കി മീൻപിടിത്തം: ആയിരക്കണക്കിന് മീൻ ചത്തൊഴുകി,  നാല് പേർ ഫറോക്ക്  പൊലീസിന്റെ പിടിയിൽ

Jul 16, 2026 06:54 PM

ചാലിയാറിൽ വിഷം കലക്കി മീൻപിടിത്തം: ആയിരക്കണക്കിന് മീൻ ചത്തൊഴുകി, നാല് പേർ ഫറോക്ക് പൊലീസിന്റെ പിടിയിൽ

ചാലിയാറിൽ മാരക വിഷം കലക്കി മീൻ പിടിച്ച നാലംഗ സംഘം അറസ്റ്റിൽ. നദിയുടെ ആവാസവ്യവസ്ഥയ്ക്ക് കനത്ത നാശം. നാട്ടുകാരുടെ പരാതിയിൽ ഫറോക്ക് പൊലീസ്...

Read More >>
വഖഫ് ബോര്‍ഡ് പുനഃസംഘടന: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

Jul 16, 2026 06:27 PM

വഖഫ് ബോര്‍ഡ് പുനഃസംഘടന: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

വഖഫ് ബോർഡ് പുനഃസംഘടനയിൽ ബിജെപി അജണ്ടയ്ക്ക് കൂട്ടുനിന്നു എന്ന് യുഡിഎഫ് സർക്കാരിനെതിരെ സിപിഎം. ഷോൺ ജോർജിന്റെ ഹർജിയിലെ നിലപാട് ന്യൂനപക്ഷങ്ങളോടുള്ള...

Read More >>
Top Stories

News Roundup

GCC News