അറിഞ്ഞില്ലേ ഇതുവരെ.... ? റേഷന്‍ കാര്‍ഡ് തരംമാറ്റം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി

അറിഞ്ഞില്ലേ ഇതുവരെ.... ? റേഷന്‍ കാര്‍ഡ് തരംമാറ്റം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി
2026-07-16T19:23:00 | By Athira V
#Kerala Ration Card #PHH Card #Civil Supplies #Category Change

തിരുവനന്തപുരം: ( www.truevisionnews.com) പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് പി.എച്ച്.എച്ച് വിഭാഗം അഥവാ പിങ്ക് കാര്‍ഡിലേക്ക് മാറാന്‍ അവസരം ലഭിക്കുന്നത്.

അര്‍ഹതയുള്ള മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷ നല്‍കാം എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യധാന്യ വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍ കാര്‍ഡ് പുനഃപരിശോധനയും തരംമാറ്റവും നടത്തുന്നത്. നിലവില്‍ പൊതുവിഭാഗത്തിലുള്ളതും എന്നാല്‍ മുന്‍ഗണനാ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളതുമായ കുടുംബങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

പിങ്ക് കാര്‍ഡ് ലഭിക്കുന്നതോടെ സബ്സിഡി നിരക്കില്‍ അരിയും മറ്റ് അവശ്യസാധനങ്ങളും കൂടുതല്‍ അളവില്‍ ലഭിക്കും. കൂടാതെ പി.എച്ച്.എച്ച് വിഭാഗക്കാര്‍ക്ക് സര്‍ക്കാരിന്റെ മറ്റ് ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും.

അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ നിര്‍ബന്ധമായും സമര്‍പ്പിക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷ അംഗീകരിക്കുകയുള്ളൂ. ജൂലൈ 20 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അര്‍ഹരായവര്‍ അവസാന തീയതി കാത്തുനില്‍ക്കാതെ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അഭ്യർത്ഥിച്ചു.

Content Highlight: Kerala Ration Card Category Change Last Date Extended to July 20

#Kerala Ration Card #PHH Card #Civil Supplies #Category Change

Next TV

Related Stories
ധന്യയ്ക്ക് വഴി മാറെടാ....! പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; വഴിയിൽ വലഞ്ഞ് യാത്രക്കാർ

Jul 16, 2026 08:36 PM

ധന്യയ്ക്ക് വഴി മാറെടാ....! പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; വഴിയിൽ വലഞ്ഞ് യാത്രക്കാർ

പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞു. സമയം വൈകി ഓടുന്നുവെന്ന ആരോപണം. കെഎസ്ആർടിസി...

Read More >>
'പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോ...ന്യായീകരിക്കാൻ എന്റെ നാവ് പൊന്തില്ല'; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ജിന്റോ ജോൺ

Jul 16, 2026 07:59 PM

'പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോ...ന്യായീകരിക്കാൻ എന്റെ നാവ് പൊന്തില്ല'; മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ജിന്റോ ജോൺ

കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞ വി.ഡി. സതീശനെതിരെ കെപിസി വക്താവ് ജിന്റോ ജോണിന്റെ പരോക്ഷ വിമർശനം. "പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കും" എന്ന്...

Read More >>
ജൂനിയർ ആണെങ്കിൽ തല്ലിക്കൊല്ലുമോ? പൈവളിഗെ സ്കൂളിൽ 14 കാരന് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും; കഴുത്തിനും നെഞ്ചിനും പരിക്ക്

Jul 16, 2026 07:47 PM

ജൂനിയർ ആണെങ്കിൽ തല്ലിക്കൊല്ലുമോ? പൈവളിഗെ സ്കൂളിൽ 14 കാരന് നേരെ ക്രൂരമായ റാഗിംഗും മർദ്ദനവും; കഴുത്തിനും നെഞ്ചിനും പരിക്ക്

കാസർഗോഡ് പൈവളിഗെ സ്കൂളിൽ റാഗിംഗിന്റെ പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് നേരെ പത്താം ക്ലാസുകാരുടെ മർദനം. കഴുത്തിനും നെഞ്ചിനും പരിക്ക്....

Read More >>
ഇരുട്ടിൽ ഇരിക്കണം കേട്ടോ ....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത് കെഎസ്ഇബി മുന്നറിയിപ്പ്

Jul 16, 2026 07:13 PM

ഇരുട്ടിൽ ഇരിക്കണം കേട്ടോ ....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത് കെഎസ്ഇബി മുന്നറിയിപ്പ്

എൽനിനോയും മഴക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിച്ചു. ഇന്ന് വൈകുന്നേരം പീക്ക് സമയത്ത് ഭാഗിക നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി....

Read More >>
ചാലിയാറിൽ വിഷം കലക്കി മീൻപിടിത്തം: ആയിരക്കണക്കിന് മീൻ ചത്തൊഴുകി,  നാല് പേർ ഫറോക്ക്  പൊലീസിന്റെ പിടിയിൽ

Jul 16, 2026 06:54 PM

ചാലിയാറിൽ വിഷം കലക്കി മീൻപിടിത്തം: ആയിരക്കണക്കിന് മീൻ ചത്തൊഴുകി, നാല് പേർ ഫറോക്ക് പൊലീസിന്റെ പിടിയിൽ

ചാലിയാറിൽ മാരക വിഷം കലക്കി മീൻ പിടിച്ച നാലംഗ സംഘം അറസ്റ്റിൽ. നദിയുടെ ആവാസവ്യവസ്ഥയ്ക്ക് കനത്ത നാശം. നാട്ടുകാരുടെ പരാതിയിൽ ഫറോക്ക് പൊലീസ്...

Read More >>
വഖഫ് ബോര്‍ഡ് പുനഃസംഘടന: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

Jul 16, 2026 06:27 PM

വഖഫ് ബോര്‍ഡ് പുനഃസംഘടന: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

വഖഫ് ബോർഡ് പുനഃസംഘടനയിൽ ബിജെപി അജണ്ടയ്ക്ക് കൂട്ടുനിന്നു എന്ന് യുഡിഎഫ് സർക്കാരിനെതിരെ സിപിഎം. ഷോൺ ജോർജിന്റെ ഹർജിയിലെ നിലപാട് ന്യൂനപക്ഷങ്ങളോടുള്ള...

Read More >>
Top Stories

News Roundup

GCC News