ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; പിന്നാലെ ദോഹയിൽ നിന്നെത്തിയ ഭർത്താവും ലോഡ്ജിൽ മരിച്ചനിലയിൽ, ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം

ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; പിന്നാലെ ദോഹയിൽ നിന്നെത്തിയ ഭർത്താവും ലോഡ്ജിൽ മരിച്ചനിലയിൽ, ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം
2026-07-13T15:09:00 | By VIPIN P V
#Edathua News #Domestic Violence #Kerala Suicide #Alappuzha #Harishma Case

എടത്വ: ( www.truevisionnews.com ) ഗർഭിണിയായ യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. സംഭവത്തിൽ ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. എടത്വ സ്വദേശി ഹരീഷ്മയെ രണ്ട് ദിവസം മുൻപാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.

വിവാഹശേഷം ഭർത്താവ് സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നുവെന്നും ആണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഹരീഷ്മയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.സനുക്കുട്ടൻ സംഭവസമയത്ത് ദോഹയിൽ ജോലിക്ക് ആയിരുന്നു. ഒരു മാസം മുൻപാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. നാലുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി.

ബംഗളൂരു വഴി നെടുമ്പാശേരിയിൽ എത്തുമെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ വിമാനത്താവളത്തിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി. ബംഗളൂരു വിമാനത്താവളത്തിൽ എത്തിയതായി സ്ഥിരീകരിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് ബംഗളൂരുവിലെ ഒരു ലോഡ്ജിൽ സനുക്കുട്ടനെ മരിച്ച നിലയിൽ കണ്ടെത്തി.

മൃതദേഹം വൈദേഹി ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. ഞായറാഴ്ച മാവേലിക്കരയിൽ നടന്ന ഹരീഷ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സനുക്കുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കൾ തടഞ്ഞിരുന്നു. സനുക്കുട്ടന്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരനും മാത്രമാണ് ഉള്ളത്.

Content Highlight: Edathua Tragedy: Pregnant Woman and Husband Die, Family Alleges Domestic Abuse

#Edathua News #Domestic Violence #Kerala Suicide #Alappuzha #Harishma Case

Next TV

Related Stories
'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

Jul 13, 2026 04:03 PM

'പൊതുവേദിയിൽ ചെവിയിൽ നുള്ളിയത് അപമാനിക്കാൻ, ശക്തമായി അപലപിക്കുന്നു'; കെ.ടി. ജലീലിനെതിരെ നടപടിയെടുക്കുമെന്ന് ബിന്ദു കൃഷ്ണ

പൊതുവേദിയിൽ കുട്ടിയുടെ ചെവിയിൽ നുള്ളിയ കെ.ടി. ജലീലിന്റെ നടപടി അപമാനിക്കാനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ...

Read More >>
കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

Jul 13, 2026 03:53 PM

കുട്ടികൾക്ക് നേരെ പരസ്യ അധിക്ഷേപം, കുട്ടികളുടെ ചെവിയിൽ നുള്ളി; കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ്

പാലക്കാട് മണ്ണാർക്കാട് വിജയോത്സവത്തിൽ കുട്ടികളെ അപമാനിച്ച കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എംഎസ്എഫ്. ബാലാവകാശ ലംഘനമാണെന്ന് ആരോപണം. വീഡിയോ...

Read More >>
അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു

Jul 13, 2026 03:46 PM

അടിമുടി മാറുമോ...? അകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും, സ്വകാര്യ ബസ് മേഖലയിലെ പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു

പ്രിയദർശിനി സൗജന്യ യാത്ര മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാൻ കെ. പത്മകുമാറിനെ ചെയർമാനാക്കി കമ്മിറ്റി. ബസിൽ പരസ്യം...

Read More >>
 ജോലിക്കായി രാജസ്ഥാനിലേക്ക് പോകവെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

Jul 13, 2026 03:17 PM

ജോലിക്കായി രാജസ്ഥാനിലേക്ക് പോകവെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

ജോലി ആവശ്യത്തിനായി രാജസ്ഥാനിലേക്ക് പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി ലിനീഷ് മരിച്ചു. ജോധ്പൂരിലെ...

Read More >>
അക്ഷരമറിയില്ലേ? അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളി;  ജലീലിനെതിരെ പരാതി

Jul 13, 2026 03:14 PM

അക്ഷരമറിയില്ലേ? അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളി; ജലീലിനെതിരെ പരാതി

പാലക്കാട് മണ്ണാർക്കാട് വിജയോത്സവ ചടങ്ങിൽ കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപണം. അക്ഷരമറിയില്ലേ എന്ന് ചോദിക്കുകയും കുട്ടിയുടെ ചെവി...

Read More >>
വടകര മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Jul 13, 2026 02:28 PM

വടകര മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് വടകര മടപ്പള്ളി കോളേജ് പരിസരത്തെ ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 6000 രൂപയുടെ ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട്...

Read More >>
Top Stories

News Roundup

GCC News