കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത് ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത്  ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട  നടപടികൾ തുടങ്ങി
2026-07-13T10:41:00 | By Susmitha Surendran
#Valayam News #Nadapuram Accident #Kozhikode Bike Crash #Road Accident

കോഴിക്കോട് ( www.truevisionnews.com ) കണ്ണീർക്കടലായി വളയം ഗ്രാമം. നാദാപുരത്തിനടുത്ത് വളയത്ത് മോട്ടോർ ബൈക്ക് അപകടത്തിൽ മരിച്ച രാഹുലിന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുകയാണ് ഒരു നാട് മുഴുവനും. വളയം നീലാണ്ടുമ്മൽ ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുലിന്റെ (28) പോസ്റ്റുമോർട്ട പോസ്റ്റുമോർട്ട നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടങ്ങി . യുവാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും . റോഡിലേക്ക് തെറിച്ച് വീണ രാഹുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

ചുഴലി ഭാഗത്ത് നിന്ന് നിരവ് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ റോഡിൽ നിയന്ത്രം വിട്ട ബൈക്കിൽ നിന്നും രാഹുൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഓടിച്ച യുവാവിന് കാലിന് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു  വളയം കുറ്റിക്കാട്ടിൽ സിപി സൺസ് ലൈറ്റ് ആൻറ് സൗണ്ട് തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.

പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രാഹുൽ മരിച്ചിരുന്നു. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കും. അമ്മ: ലീല. പിതാവ് :പരേതനായ രവീന്ദ്രൻ. സഹോദരി:രമ്യ.

Content Highlight: Valayam Mourns Rahul Who Died In Bike Accident Near Nadapuram

#Valayam News #Nadapuram Accident #Kozhikode Bike Crash #Road Accident

Next TV

Related Stories
'എന്നെ തൂക്കിക്കൊന്നോളൂ'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി

Jul 13, 2026 11:36 AM

'എന്നെ തൂക്കിക്കൊന്നോളൂ'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധി. 2025 ജനുവരിയിൽ...

Read More >>
 സ്വർണപ്രേമികളെ ഒന്ന്  ശ്രദ്ധിക്കൂ ....:  നിങ്ങൾക്ക് ഇന്ന്  സന്തോഷ ദിനം, സ്വർണവില താഴേക്ക്,  പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

Jul 13, 2026 11:18 AM

സ്വർണപ്രേമികളെ ഒന്ന് ശ്രദ്ധിക്കൂ ....: നിങ്ങൾക്ക് ഇന്ന് സന്തോഷ ദിനം, സ്വർണവില താഴേക്ക്, പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1,104 രൂപ കുറഞ്ഞ് 1,04,800 രൂപയിലെത്തി. ഗ്രാമിന് 13,100 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം 1,07,800 വരെ...

Read More >>
ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

Jul 13, 2026 11:15 AM

ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ സർക്കാർ പൂർണ്ണമായും നിസ്സഹായാവസ്ഥയിലാണെന്ന് ദേവസ്വം മന്ത്രി കെ....

Read More >>
 കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jul 13, 2026 10:53 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ എസ്ഐടിയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച സംഭവത്തിൽ...

Read More >>
'സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം'; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

Jul 13, 2026 10:22 AM

'സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം'; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ...

Read More >>
നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

Jul 13, 2026 09:55 AM

നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട വളയം സ്വദേശി രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ മുതൽ കാണാതായിരുന്നു....

Read More >>
Top Stories

News Roundup