'സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം'; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

'സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം'; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും
2026-07-13T10:22:00 | By Fidha Parvin
#Latest news #R Sugathan #BJP Councillor #Thiruvananthapuram Corporation #Viyyur Jail #KAAPA Case #Oath Taking #Kerala High Court #Kerala News

കൊച്ചി: (https://truevisionnews.com/) തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിക്കും.

കാപ്പാ കേസിൽ തടവിലായതിനാൽ സുഗതനെ പുറത്തുവിടാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. സത്യപ്രതിജ്ഞയ്ക്കായി താൽക്കാലികമായി ജാമ്യം അനുവദിക്കണമെന്ന സുഗതന്റെ ഹർജിയിലാണ് ഈ തീരുമാനം.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഗതൻ ഉൾപ്പെടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

മറ്റുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാൽ സുഗതന് അതിന് കഴിഞ്ഞിരുന്നില്ല. കോടതി അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകുമായിരുന്നു.

ആറുമാസത്തെ കാപ്പാ തടവ് ഉപദേശക സമിതി ശരിവെച്ചതിനാൽ സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ വഴിയൊരുങ്ങുന്നത്. ആദ്യം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്ന പ്രോസിക്യൂഷൻ നിലപാടിനെ തുടർന്നാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight: BJP Councillor R Sugathan To Take Oath In Viyyur Jail, Govt Informs High Court

#Latest news #R Sugathan #BJP Councillor #Thiruvananthapuram Corporation #Viyyur Jail #KAAPA Case #Oath Taking #Kerala High Court #Kerala News

Next TV

Related Stories
 സ്വർണപ്രേമികളെ ഒന്ന്  ശ്രദ്ധിക്കൂ ....:  നിങ്ങൾക്ക് ഇന്ന്  സന്തോഷ ദിനം, സ്വർണവില താഴേക്ക്,  പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

Jul 13, 2026 11:18 AM

സ്വർണപ്രേമികളെ ഒന്ന് ശ്രദ്ധിക്കൂ ....: നിങ്ങൾക്ക് ഇന്ന് സന്തോഷ ദിനം, സ്വർണവില താഴേക്ക്, പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1,104 രൂപ കുറഞ്ഞ് 1,04,800 രൂപയിലെത്തി. ഗ്രാമിന് 13,100 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം 1,07,800 വരെ...

Read More >>
ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

Jul 13, 2026 11:15 AM

ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ സർക്കാർ പൂർണ്ണമായും നിസ്സഹായാവസ്ഥയിലാണെന്ന് ദേവസ്വം മന്ത്രി കെ....

Read More >>
 കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jul 13, 2026 10:53 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ എസ്ഐടിയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച സംഭവത്തിൽ...

Read More >>
കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത്  ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട  നടപടികൾ തുടങ്ങി

Jul 13, 2026 10:41 AM

കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത് ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

കോഴിക്കോട് വളയം നീലാണ്ടുമ്മലിൽ ബൈക്ക് അപകടത്തിൽ നിരവുമ്മൽ സ്വദേശി രാഹുൽ മരിച്ചു. റോഡിലെ കുഴിയിൽ ചാടിയാണ് അപകടം. ഒപ്പമുണ്ടായിരുന്ന യുവാവിന്...

Read More >>
നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

Jul 13, 2026 09:55 AM

നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട വളയം സ്വദേശി രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ മുതൽ കാണാതായിരുന്നു....

Read More >>
വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം

Jul 13, 2026 09:50 AM

വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം

കോഴിക്കോട് നാദാപുരം വളയം സ്വദേശി രഞ്ജിത്തിനെ കാണാതായി. വിഷ്ണുമംഗലം ബണ്ടിന് സമീപം സ്കൂട്ടർ കണ്ടെത്തി. ഫയർഫോഴ്സ് സ്കൂബ ടീം പുഴയിൽ തെരച്ചിൽ...

Read More >>
Top Stories

News Roundup