നാലുമാസത്തെ ദാമ്പത്യം, ബാക്കിയായത് തീരാനൊമ്പരം...! ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ചനിലയിൽ

നാലുമാസത്തെ ദാമ്പത്യം, ബാക്കിയായത് തീരാനൊമ്പരം...! ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് നാട്ടിലേക്ക് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ചനിലയിൽ
2026-07-13T07:42:00 | By Susmitha Surendran
#Edathua News #Bengaluru Lodge Death #Harishma Suicide #Suicide

എടത്വ : (https://truevisionnews.com/) ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത് . രണ്ട് ദിവസം മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 3 മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.

നാല് മാസം മുൻപാണ് സനുക്കുട്ടനും ഹരീഷ്മയും വിവാഹിതരായത്. ഒരു മാസം മുൻപ് ജോലിക്കായി സനുക്കുട്ടൻ ദോഹയിലേക്ക് പോയതായിരുന്നു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചു. കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.

ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെട്ടു.

ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി, മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Content Highlight: Kerala Man Dies By Suicide In Bengaluru Lodge After Wife's Death

#Edathua News #Bengaluru Lodge Death #Harishma Suicide #Suicide

Next TV

Related Stories
നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

Jul 13, 2026 08:57 AM

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

കോഴിക്കോട് നാദാപുരം വാണിമേൽ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ഫയർഫോഴ്സും പോലീസും...

Read More >>
വീട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, യാത്രക്കാർക്ക് ആശ്വാസം...!  ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ പുതിയ സർവീസുകൾ

Jul 13, 2026 08:52 AM

വീട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, യാത്രക്കാർക്ക് ആശ്വാസം...! ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ പുതിയ സർവീസുകൾ

ഓണം സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത് - മംഗളൂരു 06093 ബുധനാഴ്ചകളിലും മടക്ക് 06094 വ്യാഴ്ചകളിലും. കോട്ടയം, എറണാകുളം വഴി...

Read More >>
 ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം

Jul 13, 2026 08:40 AM

ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം

മൂന്നാർ - കോട്ടയം കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർ ചെകുത്താൻമുക്കിൽ വച്ച് ഡ്യൂട്ടി ഉപേക്ഷിച്ച് പോയി. ടിക്കറ്റ് മെഷീനും പണവും മറ്റൊരു ജീവനക്കാരന്...

Read More >>
ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മനോവിഷമം? കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗൃഹനാഥനും മകളും മരിച്ചു

Jul 13, 2026 07:58 AM

ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മനോവിഷമം? കുന്നംകുളത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗൃഹനാഥനും മകളും മരിച്ചു

തൃശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പ്രവാസി സിബിയും മകൾ അലീനയും മരിച്ചു. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയത്. 2 പേർ...

Read More >>
കുടുംബം തകർത്തെന്ന പക...! നെന്മാറ നടുങ്ങിയ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്, വധശിക്ഷ ആവശ്യപ്പെട്ട് കുടുംബം

Jul 13, 2026 07:22 AM

കുടുംബം തകർത്തെന്ന പക...! നെന്മാറ നടുങ്ങിയ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്, വധശിക്ഷ ആവശ്യപ്പെട്ട് കുടുംബം

പാലക്കാട് നെന്മാറയില്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. 2025 ജനുവരി 27ലെ സംഭവം. 82 സാക്ഷികളെ...

Read More >>
തൊപ്പിക്ക് കനത്ത തിരിച്ചടി ....:  'തൊപ്പി' നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കി; ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട്

Jul 13, 2026 07:06 AM

തൊപ്പിക്ക് കനത്ത തിരിച്ചടി ....: 'തൊപ്പി' നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കി; ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട്

അശ്ലീലദൃശ്യ പ്രചരണ കേസിൽ യൂട്യൂബർ തൊപ്പി നിഹാലിന്റെ ചാനൽ നീക്കി. ലഹരി, പോക്‌സോ ആരോപണങ്ങൾ. ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട്...

Read More >>
Top Stories

News Roundup