ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം

 ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം
2026-07-13T08:40:00 | By Susmitha Surendran
#Munnar News #KSRTC #Conductor Complaint #Kottayam Bus #Kerala Transport

മൂന്നാർ :(https://truevisionnews.com/)  മൂന്നാറിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിന് പരാതി. മൂന്നാർ-അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽ വെച്ച് അനുമതിയില്ലാതെ ഡ്യൂട്ടി അവസാനിപ്പിച്ച് കണ്ടക്ടർ വീട്ടിൽ പോയതായാണ് പരാതി. ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്നു മൂന്നാറിലേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം.

സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണമാരംഭിച്ചു. യാത്രയ്ക്കിടെ ചെകുത്താൻമുക്കിലെത്തിയപ്പോൾ, മറ്റൊരു കെഎസ്ആർടിസി ജീവനക്കാരനെ ബസിൽ കണ്ടതിനെത്തുടർന്ന് ടിക്കറ്റ് മെഷീനും പണവും ഇദ്ദേഹത്തെ ഏൽപിച്ച് കണ്ടക്ടർ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു.

മൂന്നാറിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു സംഭവം. ബസ് ഡിപ്പോയിലെത്തിയാൽ സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് ഡ്യൂട്ടി റിപ്പോർട്ട് ചെയ്ത്, പണവും മെഷീനും ഒപ്പിട്ടു നൽകിയശേഷം മാത്രമേ കണ്ടക്ടർക്ക് പോകാൻ അനുവാദമുള്ളൂ എന്നതാണ് കെഎസ്ആർടിസി ചട്ടം.

എന്നാൽ ഇത് പാലിക്കാതെ കണ്ടക്ടർ പോയതോടെ യാത്രക്കാരാണ് വിവരം ഡിപ്പോ അധികൃതരെ അറിയിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബസ് പതിവുപോലെ മൂന്നാറിൽ എത്തിയിരുന്നു.

Content Highlight: KSRTC Conductor Hands Over Ticket Machine And Cash Mid-Route In Munnar

#Munnar News #KSRTC #Conductor Complaint #Kottayam Bus #Kerala Transport

Next TV

Related Stories
നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

Jul 13, 2026 09:55 AM

നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട വളയം സ്വദേശി രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ മുതൽ കാണാതായിരുന്നു....

Read More >>
വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം

Jul 13, 2026 09:50 AM

വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം

കോഴിക്കോട് നാദാപുരം വളയം സ്വദേശി രഞ്ജിത്തിനെ കാണാതായി. വിഷ്ണുമംഗലം ബണ്ടിന് സമീപം സ്കൂട്ടർ കണ്ടെത്തി. ഫയർഫോഴ്സ് സ്കൂബ ടീം പുഴയിൽ തെരച്ചിൽ...

Read More >>
തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക്  ഹൈബ്രിഡ് കഞ്ചാവിന്റെ ഒഴുക്ക്; പ്രധാന കണ്ണികളായ കോഴിക്കോട് സ്വദേശികൾ പിടിയിൽ

Jul 13, 2026 09:36 AM

തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ ഒഴുക്ക്; പ്രധാന കണ്ണികളായ കോഴിക്കോട് സ്വദേശികൾ പിടിയിൽ

പെരുമ്പാവൂരിലെ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്. തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്ന ശൃംഖലയിലെ ഫായിസും ജഗത്തും അറസ്റ്റിൽ. ഓപ്പറേഷൻ...

Read More >>
സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്‍; സര്‍ക്കാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

Jul 13, 2026 09:27 AM

സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്‍; സര്‍ക്കാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ ഇന്ന് യോഗം...

Read More >>
നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

Jul 13, 2026 08:57 AM

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

കോഴിക്കോട് നാദാപുരം വാണിമേൽ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ഫയർഫോഴ്സും പോലീസും...

Read More >>
വീട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, യാത്രക്കാർക്ക് ആശ്വാസം...!  ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ പുതിയ സർവീസുകൾ

Jul 13, 2026 08:52 AM

വീട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, യാത്രക്കാർക്ക് ആശ്വാസം...! ഓണം സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ പുതിയ സർവീസുകൾ

ഓണം സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത് - മംഗളൂരു 06093 ബുധനാഴ്ചകളിലും മടക്ക് 06094 വ്യാഴ്ചകളിലും. കോട്ടയം, എറണാകുളം വഴി...

Read More >>
Top Stories

News Roundup