സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്‍; സര്‍ക്കാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്‍; സര്‍ക്കാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച
2026-07-13T09:27:00 | By Krishnapriya S R
#Latest News #Private Bus #Kerala Govt #C.P John #Bus Strike #Diesel Subsidy #Bus Charge

തിരുവനന്തപുരം: (truevisionnews.com) സ്വകാര്യ ബസ് ഉടമകളുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയില്‍ രാവിലെ പത്ത് മണിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലാണ് യോഗം ചേരുന്നത്.

കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ 'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളിലും നടപ്പിലാക്കണമെന്നും, അതിനുള്ള തുക സര്‍ക്കാര്‍ അനുവദിക്കണമെന്നുമാണ് ഉടമകളുടെ പ്രധാന ആവശ്യം. കൂടാതെ ഡീസല്‍ സബ്‌സിഡി, വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, ബസ് ചാര്‍ജ് പുതുക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. നികുതിയില്‍ ചെറിയ ഇളവുകള്‍ സര്‍ക്കാര്‍ വരുത്തിയെങ്കിലും അത് കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് ഉടമകളുടെ നിലപാട്.

ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഈ മാസം 20-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവും തുടര്‍ന്ന് പണിമുടക്കുമെന്ന മുന്നറിയിപ്പും ഉടമകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ബസ് ഉടമകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

Content Highlight: Kerala Government To Hold Talks With Private Bus Owners Today Amid Strike Warning

#Latest News #Private Bus #Kerala Govt #C.P John #Bus Strike #Diesel Subsidy #Bus Charge

Next TV

Related Stories
 കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jul 13, 2026 10:53 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ എസ്ഐടിയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച സംഭവത്തിൽ...

Read More >>
കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത്  ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട  നടപടികൾ തുടങ്ങി

Jul 13, 2026 10:41 AM

കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത് ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

കോഴിക്കോട് വളയം നീലാണ്ടുമ്മലിൽ ബൈക്ക് അപകടത്തിൽ നിരവുമ്മൽ സ്വദേശി രാഹുൽ മരിച്ചു. റോഡിലെ കുഴിയിൽ ചാടിയാണ് അപകടം. ഒപ്പമുണ്ടായിരുന്ന യുവാവിന്...

Read More >>
'സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം'; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

Jul 13, 2026 10:22 AM

'സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം'; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ...

Read More >>
നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

Jul 13, 2026 09:55 AM

നാദാപുരം വളയത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട വളയം സ്വദേശി രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ മുതൽ കാണാതായിരുന്നു....

Read More >>
വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം

Jul 13, 2026 09:50 AM

വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം

കോഴിക്കോട് നാദാപുരം വളയം സ്വദേശി രഞ്ജിത്തിനെ കാണാതായി. വിഷ്ണുമംഗലം ബണ്ടിന് സമീപം സ്കൂട്ടർ കണ്ടെത്തി. ഫയർഫോഴ്സ് സ്കൂബ ടീം പുഴയിൽ തെരച്ചിൽ...

Read More >>
തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക്  ഹൈബ്രിഡ് കഞ്ചാവിന്റെ ഒഴുക്ക്; പ്രധാന കണ്ണികളായ കോഴിക്കോട് സ്വദേശികൾ പിടിയിൽ

Jul 13, 2026 09:36 AM

തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ ഒഴുക്ക്; പ്രധാന കണ്ണികളായ കോഴിക്കോട് സ്വദേശികൾ പിടിയിൽ

പെരുമ്പാവൂരിലെ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്. തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്ന ശൃംഖലയിലെ ഫായിസും ജഗത്തും അറസ്റ്റിൽ. ഓപ്പറേഷൻ...

Read More >>
Top Stories

News Roundup