#Toppy Nihal #MRCD Gang #YouTube Channel Removed #Aluva Cyber Police #POCSO Case
കൊച്ചി: (https://truevisionnews.com/) സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ 'തൊപ്പി' എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തു. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കും സംഘത്തിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം തുടങ്ങിയത്.
നിഹാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുറ്റകൃത്യങ്ങളുടെ സ്വഭാവം ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.
നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്.
തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.
Content Highlight: YouTuber Toppy Nihal's Channel Removed, Police Oppose Bail In Obscene Case
#Toppy Nihal #MRCD Gang #YouTube Channel Removed #Aluva Cyber Police #POCSO Case

































