ബൈക്ക് അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി വഴി ചോദിക്കും; ഹോട്ടല്‍ മാനേജര്‍ ഒഴിവ് വേളകളില്‍ പുറത്തിറങ്ങുന്നതിന് പിന്നില്‍ മോഷണം, വയോധികയുടെ മാല കവർന്ന കോഴിക്കോട് സ്വദേശി പിടിയിൽ

ബൈക്ക് അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി വഴി ചോദിക്കും; ഹോട്ടല്‍ മാനേജര്‍ ഒഴിവ് വേളകളില്‍ പുറത്തിറങ്ങുന്നതിന് പിന്നില്‍ മോഷണം, വയോധികയുടെ മാല കവർന്ന കോഴിക്കോട് സ്വദേശി പിടിയിൽ
2026-07-10T21:32:00 | By VIPIN P V
#Latest News #Gold Chain Snatching #Arrest #Kozhikode

കോഴിക്കോട്: ( www.truevisionnews.com ) വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതി പൊലീസിന്റെ പിടിയിലായി. റോഡിലൂടെ നടന്നുപോകുകയായിരുന്ന പൂളപ്പറമ്പ് സ്വദേശി ദേവകിയമ്മയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ച കേസില്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശി വില്ലിക്കാട് ഷനൂപ് (26) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതി മാലപൊട്ടിച്ചത്. ചാത്തമംഗലത്തിന് സമീപമാണ് കൃത്യം നടന്നത്. ആശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നു ദേവകിയമ്മ. ആശുപത്രിയില്‍ പോയി മടങ്ങിവരുന്ന സമയത്ത് ബൈക്കിലെത്തിയ പ്രതി ദേവകിയമ്മയോട് വഴി ചോദിച്ചു.

വഴി പറഞ്ഞുകൊടുത്ത ശേഷം കുറച്ചുദൂരം മുന്നിലേക്ക് സഞ്ചരിച്ച് തിരിച്ചെത്തി ദേവകിയമ്മയുടെ കഴുത്തിലണിഞ്ഞ മാല വലിച്ച് പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ദേവകിയമ്മ കുന്ദമംഗലം പൊലീസില്‍ പരാതിനല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസും സ്പെഷ്യല്‍ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിന് സമാനമായ വിധത്തില്‍ മോഷണം നടത്തിയവരേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചും പരിസര പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഷനൂപ് പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സ്വര്‍ണാഭരണം പിടിച്ചുപറിച്ച കേസുകള്‍ നിലവിലുണ്ട്.

കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മാനേജരായി ജോലി ചെയ്യുകയാണ് പ്രതി. ജോലിയുടെ ഒഴിവുസമയങ്ങളിലാണ് മോഷണത്തിന് ഇറങ്ങുന്നത്. പിടികൂടിയ പ്രതിയെ തെളിവെടുപ്പിനുവേണ്ടി സംഭവസ്ഥലത്ത് എത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

Content Highlight: kozhikode gold chain snatching arrest

#Latest News #Gold Chain Snatching #Arrest #Kozhikode

Next TV

Related Stories
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

Jul 10, 2026 10:09 PM

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

ചികിത്സാ പിഴവ് പരാതി|ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു|പയ്യന്നൂർ ബേബി മെമ്മോറിയൽ...

Read More >>
മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ

Jul 10, 2026 08:20 PM

മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ

എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന്...

Read More >>
കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

Jul 10, 2026 07:31 PM

കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

കൊല്ലത്ത് ഓൺലൈൻ വ്യാപാര സ്ഥാപനത്തിലെ പണം മോഷ്ടിച്ച ഔട്ട്ലറ്റ് മാനേജർ പൊലീസ്...

Read More >>
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

Jul 10, 2026 07:16 PM

ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി...

Read More >>
Top Stories

News Roundup

GCC News