പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75-കാരന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75-കാരന് ദാരുണാന്ത്യം
Jul 8, 2026 02:01 PM | By Fidha Parvin
#Latest news #Pathanamthitta #home lift #Head stuck in a lift

പത്തനംതിട്ട: ( www.truevisionnews.com ) വീടിന് മുന്നിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി (75) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ പ്രത്യേകമായി സ്ഥാപിച്ചിരുന്ന ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്. ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ തല കുടുങ്ങുകയായിരുന്നു.

വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി മാത്തുക്കുട്ടിയെ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Content Highlight: 75-year-old dies tragically after getting his head stuck in a lift at his home in Pathanamthitta

#Latest news #Pathanamthitta #home lift #Head stuck in a lift

Next TV

Related Stories
ചുരത്തിൽ ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ വൻ വിള്ളൽ, പോലീസും ദേശീയപാത അധികൃതരും സ്ഥലത്ത്

Jul 8, 2026 02:59 PM

ചുരത്തിൽ ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ വൻ വിള്ളൽ, പോലീസും ദേശീയപാത അധികൃതരും സ്ഥലത്ത്

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ പാത അധികൃതരും പൊലീസും...

Read More >>
കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

Jul 8, 2026 02:52 PM

കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

കൊയിലാണ്ടി വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം, രണ്ടു പേർക്ക് പരിക്ക്...

Read More >>
'സിപിഎം പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു; ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത്' -മേയർ വി വി രാജേഷ്

Jul 8, 2026 02:45 PM

'സിപിഎം പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു; ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത്' -മേയർ വി വി രാജേഷ്

സിപിഎം പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു; ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത് -മേയർ വി വി...

Read More >>
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി  പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്

Jul 8, 2026 02:43 PM

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്

താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സംരക്ഷണഭിത്തിയിൽ കയറി മൂന്ന് യാത്രക്കാർക്ക്...

Read More >>
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയക്ക്‌ പിന്നാലെ മകളും മരിച്ചു, ഒമ്പതോളം പേർ ചികിത്സയിൽ

Jul 8, 2026 02:25 PM

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയക്ക്‌ പിന്നാലെ മകളും മരിച്ചു, ഒമ്പതോളം പേർ ചികിത്സയിൽ

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം, അമ്മയക്ക്‌ പിന്നാലെ മകളും...

Read More >>
Top Stories

News Roundup