സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയക്ക്‌ പിന്നാലെ മകളും മരിച്ചു, ഒമ്പതോളം പേർ ചികിത്സയിൽ

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയക്ക്‌ പിന്നാലെ മകളും മരിച്ചു, ഒമ്പതോളം പേർ ചികിത്സയിൽ
Jul 8, 2026 02:25 PM | By VIPIN P V
#Latest News #Accident #Death #Alappuzha

കായംകുളം : ( www.truevisionnews.com ) ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​ അടൂർ കൊടുമൺ സ്വദേശി രാജന്റെ ഭാര്യ അമൃത (27) ആണ് അപകടസ്ഥലത്ത് മരിച്ചത്. അമൃതയുടെ മകൾ മിലോനി (2) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഞായർ വൈകിട്ട് ആറോടെ ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്കുവശത്തായിരുന്നു അപകടം.

ഓച്ചിറയിൽ നിന്ന് വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക്, അഴീക്കൽ ഭാഗത്തുനിന്ന് സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന പത്മാവതി (60), അർച്ചന (24), കാർ ഡ്രൈവർ സാംസൺ (29) എന്നിവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടു വയസ്സുകാരി മിലോനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബസ് യാത്രക്കാരായ ലീലാമണി (50), പൂജ ബിജു (18), പത്മകുമാരി (50), ഷൈജ ബീഗം (44), നജീബ് (65), രജനി (34) എന്നിവർ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight: Accident involving a private bus and a car daughter dies after mother

#Latest News #Accident #Death #Alappuzha

Next TV

Related Stories
കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 03:38 PM

കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
തലയൊഴികെ ശരീരം മുഴുവൻ മണ്ണിനടിയിലായി, അവിടെനിന്ന് എഴുന്നേറ്റാണ് രണ്ട് പേരെ രക്ഷിച്ചത്; കള്ളാടി ദുരന്തത്തിന്റെ നടുക്കം മാറാതെ സൂപ്പർവൈസർ കുഞ്ചു

Jul 8, 2026 03:04 PM

തലയൊഴികെ ശരീരം മുഴുവൻ മണ്ണിനടിയിലായി, അവിടെനിന്ന് എഴുന്നേറ്റാണ് രണ്ട് പേരെ രക്ഷിച്ചത്; കള്ളാടി ദുരന്തത്തിന്റെ നടുക്കം മാറാതെ സൂപ്പർവൈസർ കുഞ്ചു

കള്ളാടി മണ്ണിടിച്ചില്‍, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട തുരങ്കപാത നിര്‍മാണ പദ്ധതിയിലെ സൂപ്പര്‍വൈസര്‍മാരില്‍ ഒരാളായ ടി.കെ....

Read More >>
ചുരത്തിൽ ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ വൻ വിള്ളൽ, പോലീസും ദേശീയപാത അധികൃതരും സ്ഥലത്ത്

Jul 8, 2026 02:59 PM

ചുരത്തിൽ ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ വൻ വിള്ളൽ, പോലീസും ദേശീയപാത അധികൃതരും സ്ഥലത്ത്

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ പാത അധികൃതരും പൊലീസും...

Read More >>
കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

Jul 8, 2026 02:52 PM

കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

കൊയിലാണ്ടി വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം, രണ്ടു പേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup