താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി  പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്
Jul 8, 2026 02:43 PM | By Athira V
#Latest News #KSRTC Bus Accident #Thamarassery Churam #Priyadarshini

കോഴിക്കോട് : ( www.truevisionnews.com ) താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സംരക്ഷണഭിത്തിയിൽ കയറി മൂന്ന് യാത്രക്കാർക്ക് പരിക്ക്. അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പ്രിയദർശിനി ടി.ടി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ചുരത്തിലെ സംരക്ഷണഭിത്തിയിലേക്ക് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ പിൻസീറ്റിലിരുന്ന യാത്രക്കാർ മുകളിലേക്ക് ഉയർന്നു താഴേക്ക് വീണാണ് പരിക്കേറ്റത്.

വയനാട് വടുവൻചാൽ, നെടുങ്കരണ സ്വദേശി ​അബൂബക്കർ (54) , അമ്പലവയൽ സ്വദേശി​കമല (70) , കൊടുവള്ളി മണ്ണിൽക്കടവ് സ്വദേശി​ സി. മൂസ (76) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ ഇതേ ബസ്സിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് അബൂബക്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlight: Three passengers were injured after a KSRTC bus mounted the protective wall at the second hairpin bend of the Thamarassery Ghat Road

#Latest News #KSRTC Bus Accident #Thamarassery Churam #Priyadarshini

Next TV

Related Stories
കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 03:38 PM

കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
തലയൊഴികെ ശരീരം മുഴുവൻ മണ്ണിനടിയിലായി, അവിടെനിന്ന് എഴുന്നേറ്റാണ് രണ്ട് പേരെ രക്ഷിച്ചത്; കള്ളാടി ദുരന്തത്തിന്റെ നടുക്കം മാറാതെ സൂപ്പർവൈസർ കുഞ്ചു

Jul 8, 2026 03:04 PM

തലയൊഴികെ ശരീരം മുഴുവൻ മണ്ണിനടിയിലായി, അവിടെനിന്ന് എഴുന്നേറ്റാണ് രണ്ട് പേരെ രക്ഷിച്ചത്; കള്ളാടി ദുരന്തത്തിന്റെ നടുക്കം മാറാതെ സൂപ്പർവൈസർ കുഞ്ചു

കള്ളാടി മണ്ണിടിച്ചില്‍, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട തുരങ്കപാത നിര്‍മാണ പദ്ധതിയിലെ സൂപ്പര്‍വൈസര്‍മാരില്‍ ഒരാളായ ടി.കെ....

Read More >>
ചുരത്തിൽ ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ വൻ വിള്ളൽ, പോലീസും ദേശീയപാത അധികൃതരും സ്ഥലത്ത്

Jul 8, 2026 02:59 PM

ചുരത്തിൽ ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരം എട്ടാം വളവിൽ റോഡിൽ വൻ വിള്ളൽ, പോലീസും ദേശീയപാത അധികൃതരും സ്ഥലത്ത്

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ പാത അധികൃതരും പൊലീസും...

Read More >>
കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

Jul 8, 2026 02:52 PM

കോഴിക്കോട് വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

കൊയിലാണ്ടി വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം, രണ്ടു പേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup