വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു; ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം - മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു; ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം - മുഖ്യമന്ത്രി
Jul 8, 2026 11:16 AM | By VIPIN P V
#Latest News #Kalladi Landslide #Chief Minister #VD Satheesan #Wayanad

തിരുവനന്തപുരം: ( www.truevisionnews.com ) വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നൽകും. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതിൽ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതേ സമയം, വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്.

ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങി. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.

Content Highlight: kerala cm announces two inquiries inwayanad landslide tunnel road construction to resume only after investigation

#Latest News #Kalladi Landslide #Chief Minister #VD Satheesan #Wayanad

Next TV

Related Stories
കോളടിച്ചല്ലോ ....! ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

Jul 8, 2026 12:03 PM

കോളടിച്ചല്ലോ ....! ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി, ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത്...

Read More >>
അടുത്ത 'കോടി' തട്ടിപ്പ് ; വടകര  കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

Jul 8, 2026 11:52 AM

അടുത്ത 'കോടി' തട്ടിപ്പ് ; വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ്...

Read More >>
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 8, 2026 11:36 AM

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു...

Read More >>
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

Jul 8, 2026 11:31 AM

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം, ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍...

Read More >>
വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

Jul 8, 2026 11:18 AM

വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി...

Read More >>
കോഴിക്കോട്  വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 11:08 AM

കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

Read More >>
Top Stories

News Roundup