അടുത്ത 'കോടി' തട്ടിപ്പ് ; വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

അടുത്ത 'കോടി' തട്ടിപ്പ് ; വടകര  കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്
Jul 8, 2026 11:52 AM | By Fidha Parvin
#Latest news #Vadakara Kadthanad Labor Society #Investment fraud case #Sudeer kumar

കോഴിക്കോട്:  ( www.truevisionnews.com ) വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സൊസൈറ്റിയുടെ മറവിൽ ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ്.

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിപ്പുകാരായ സുധീർ കുമാർ, പ്രീന, റിനീഷ്, ബഷീർ അഹമ്മദ്, അബ്ദുൽ മജീദ് എന്നീ അഞ്ച് പേർക്കെതിരെ വടകര പൊലീസ് കേസെടുത്തു. മുട്ടുങ്ങൽ സ്വദേശി അമ്മദിന്റെ പരാതിയിലാണ് നടപടി.

2020 നവംബർ മുതൽ പലതവണകളായി അമ്മദും കുടുംബവും സൊസൈറ്റിയിൽ നിക്ഷേപിച്ച പണവും സ്വർണ്ണവുമടക്കം 1.20 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരികെ നൽകാതെ പ്രതികൾ വിശ്വാസവഞ്ചന കാട്ടിയെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മേയ് 29-ന് നിക്ഷേപകനായ ഇബ്രാഹിം ഹാജി, സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി തീക്കൊളുത്തി മരിച്ച സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് കാരണമായിരുന്നു.

കേസിൽ സൊസൈറ്റി മുൻ പ്രസിഡൻ്റും ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി .റെനീഷിൻ്റെ അറസ്റ്റോടെ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.

Content Highlight: Investment fraud case of crores against Vadakara Kadthanad Labor Society

#Latest news #Vadakara Kadthanad Labor Society #Investment fraud case #Sudeer kumar

Next TV

Related Stories
ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ

Jul 8, 2026 12:51 PM

ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ

ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്, യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം...

Read More >>
മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Jul 8, 2026 12:36 PM

മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പുകളില്‍ മാറ്റം; വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്...

Read More >>
കോളടിച്ചല്ലോ ....! ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

Jul 8, 2026 12:03 PM

കോളടിച്ചല്ലോ ....! ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി, ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത്...

Read More >>
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 8, 2026 11:36 AM

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു...

Read More >>
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

Jul 8, 2026 11:31 AM

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം, ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍...

Read More >>
വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

Jul 8, 2026 11:18 AM

വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി...

Read More >>
Top Stories