കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 8, 2026 11:36 AM | By Athira V
#Latest News #Kozhikode Beach Hospital #Ceiling Collapses #Accident

കോഴിക്കോട്: ( www.truevisionnews.com ) ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു. അപകടത്തിൽ രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . പത്താം വാർഡിനോട് ചേർന്ന ഐസൊലേഷൻ വാർഡിലെ സീലിങ് ആണ് ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ പൊളിഞ്ഞുവീണത്.

ഈ സമയത്ത് വാർഡിൽ ഒരു രോഗി ഉണ്ടായിരുന്നു. ഓടിട്ട പഴയ കെട്ടിടത്തിൽ ഉണ്ടാക്കിയ സീലിങ് ആണ് തകർന്നത്. പഴയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. പി.ഡബ്ല്യൂ.ഡി. വിഭാഗം സ്ഥലത്തെത്തി നിർമാണം സംബന്ധിച്ച് വിലയിരുത്തി.

അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി സ്ഥലം സന്ദർശിച്ച വാർഡ് കൗൺസിലർ സഫറി വെള്ളയിൽ പറഞ്ഞു.

അതേസമയം വളയം, ചെക്യാട് പഞ്ചായത്തുകളുടെ മലയോര മേഖലയായ കാലിക്കൊളുമ്പ് എളമ്പയിൽ ചുഴലിക്കാറ്റ് ആഞ്ഞ് വീശി. വ്യാപക നാശനഷടങ്ങൾ. എളമ്പയിൽ ചന്ദ്രൻ്റെ വീടിന് മുകളിൽ മരങ്ങൾ വീണു .

എളമ്പയിൽ. വി.പി. ബാബുവിൻ്റെ വീടിൻ്റെ മേൽകുര കാറ്റിൽ പാറിപ്പോയി കല്ലുകൾ നടുത്തളത്തിൽ വീണു. കുട്ടികൾ ഉൾപ്പെടെ നേരത്തെ ഭക്ഷണം കഴിഞ്ഞ് കിടന്നതിനാൽ അപകടം ഒഴിവായി.

എളമ്പയിൽ ദാമോധരൻ്റെ വീട്ടിലും മരങ്ങൾ കടപുഴകി വീണു. എളമ്പയിൽ സുഭാഷിൻ്റെ റബ്ബർ മരങ്ങൾ പൊട്ടി വൈദ്യുതി ലൈനിൽ വീണു . ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ചുഴലി കാറ്റ് വീശിയത്. കൃഷി നാശങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല. തൽസമയം നാട്ടുകാർ റോഡിലെ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം സുഖമമാക്കി.

Content Highlight: Ceiling collapses at Kozhikode Beach Hospital.

#Latest News #Kozhikode Beach Hospital #Ceiling Collapses #Accident

Next TV

Related Stories
ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ

Jul 8, 2026 12:51 PM

ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ

ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്, യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം...

Read More >>
മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Jul 8, 2026 12:36 PM

മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പുകളില്‍ മാറ്റം; വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്...

Read More >>
കോളടിച്ചല്ലോ ....! ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

Jul 8, 2026 12:03 PM

കോളടിച്ചല്ലോ ....! ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി, ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത്...

Read More >>
അടുത്ത 'കോടി' തട്ടിപ്പ് ; വടകര  കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

Jul 8, 2026 11:52 AM

അടുത്ത 'കോടി' തട്ടിപ്പ് ; വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ്...

Read More >>
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

Jul 8, 2026 11:31 AM

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം, ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍...

Read More >>
വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

Jul 8, 2026 11:18 AM

വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി...

Read More >>
Top Stories