'മഴയെ പഴിക്കേണ്ട, മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമായിരുന്നു'; കൊങ്കൺ റെയിൽവേക്കെതിരെ മന്ത്രി സിദ്ദിഖ്

'മഴയെ പഴിക്കേണ്ട, മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമായിരുന്നു'; കൊങ്കൺ റെയിൽവേക്കെതിരെ മന്ത്രി സിദ്ദിഖ്
Jul 8, 2026 08:31 AM | By Athira V
#Latest News #Kalladi Landslide #Death #Wayanad Tunnel Road #Konkan Railway #Minister T. Siddique

കൽപ്പറ്റ : ( www.truevisionnews.com)യനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേയെ പഴിച്ച് മന്ത്രി ടി സിദ്ദിഖ്.

മഴയാണ് അപകടത്തിന് കാരണമെന്ന് പറയുന്നതിൽ തെറ്റുണ്ടെന്നും നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മഴ മുന്നിൽ കണ്ട് ക്രമീകരണം ഒരിക്കിയില്ല. മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. കാണാതായവരെ കണ്ടെത്തുന്നതിന് മുൻഗണന നൽകുന്നതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ തർക്കത്തിനില്ലെന്നും സമയമാകുമ്പോൾ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരച്ചിലിന് ഇന്ന് പ്രത്യേക ക്രമീകരണം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 5 സോണുകളാക്കി തിരിക്കുന്നതിന് ഒപ്പം കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.

ഏകോപനത്തിന് അരുൺ ഐഎഎസ് എത്തിയിട്ടുണ്ട് . മുഖ്യമന്ത്രി എത്തിയ ശേഷം പ്രത്യേക സംഘത്തിന് ചുമതല നൽകുന്നതിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്.

അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങി. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.

Content Highlight: Minister T. Siddique blames Konkan Railway for the Kalladi landslide and tunnel construction issues

#Latest News #Kalladi Landslide #Death #Wayanad Tunnel Road #Konkan Railway #Minister T. Siddique

Next TV

Related Stories
ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ

Jul 8, 2026 12:51 PM

ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ

ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്, യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം...

Read More >>
മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Jul 8, 2026 12:36 PM

മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പുകളില്‍ മാറ്റം; വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്...

Read More >>
കോളടിച്ചല്ലോ ....! ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

Jul 8, 2026 12:03 PM

കോളടിച്ചല്ലോ ....! ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

ഓണം ബംബര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി, ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത്...

Read More >>
അടുത്ത 'കോടി' തട്ടിപ്പ് ; വടകര  കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

Jul 8, 2026 11:52 AM

അടുത്ത 'കോടി' തട്ടിപ്പ് ; വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്

വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ്...

Read More >>
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 8, 2026 11:36 AM

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു...

Read More >>
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

Jul 8, 2026 11:31 AM

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം, ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍...

Read More >>
Top Stories