യാത്രക്കാർ ശ്രദ്ധിക്കുക; നാളെ മൂന്ന് ജില്ലകളില്‍ സ്വകാര്യ ബസ് പണിമുടക്ക്

യാത്രക്കാർ ശ്രദ്ധിക്കുക; നാളെ മൂന്ന് ജില്ലകളില്‍ സ്വകാര്യ ബസ് പണിമുടക്ക്
Jul 7, 2026 09:05 PM | By Athira V
#Latest News #Private Bus Strike #KSRTC Bus #Priyadarshini Service

തിരുവനന്തപുരം : ( www.truevisionnews.com) സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നാളെ പണിമുടക്കുന്നു.

കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് നാളെ പണിമുടക്ക്. 'പ്രിയദർശനി' പദ്ധതി വന്നതോടെ തകർച്ചയിലായ സ്വകാര്യ ബസ് വ്യവസായത്തെ നിലനിർത്താൻ സർക്കാർ സഹായം നൽകണം. കിലോമീറ്ററിന് 55 രൂപ വാടകയ്ക്ക് സർക്കാർ സ്വകാര്യ ബസ്സുകള്‍ ഏറ്റെടുക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങള്‍.

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ യാത്ര ഉറപ്പാക്കിയതോടെ, സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ ഇടിവു വന്നിരുന്നു. പലയിടത്തും സര്‍വീസുകള്‍ വെട്ടിക്കുറക്കുന്ന സാഹചര്യവുമാണ്.

ഇതേത്തുടര്‍ന്ന്, സ്ത്രീ സൗജന്യയാത്ര മൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ട് ബസ് ഉടമകള്‍ നിവേദനം നല്‍കിയിരുന്നു. എന്നിട്ടും പരിഹാരമാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. കലക്ടറേറ്റിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും തീരുമാനിച്ചിട്ടുണ്ട്.

21 ദിവസം കൊണ്ട് 43 കോടി രൂപയുടെ നഷ്ടം സ്വകാര്യ ബസുകള്‍ക്ക് ഉണ്ടായതായി നേരത്തെ അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബസുകളുടെ അറ്റകുറ്റപ്പണി, ഇന്ധന വില വർധന, ഇൻഷുറൻസ് എന്നിവയ്ക്ക് വലിയ തുക മാറ്റിവയ്ക്കേണ്ടതുണ്ട്.

പല റൂട്ടുകളിലും സർവീസ് നടത്തുന്ന ബസുകൾക്ക് ദിവസേന 2000 രൂപ മുതൽ 6000 രൂപവരെ നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.

Content Highlight: Private Bus Operators Association is going on strike tomorrow, demanding that the government protect the private bus sector

#Latest News #Private Bus Strike #KSRTC Bus #Priyadarshini Service

Next TV

Related Stories
'അഞ്ചുപേരെ കാണാനില്ല, മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തും'; രണ്ട് പേരുടെ നില ​ഗുരുതരമെന്ന് മന്ത്രിമാർ

Jul 7, 2026 10:43 PM

'അഞ്ചുപേരെ കാണാനില്ല, മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തും'; രണ്ട് പേരുടെ നില ​ഗുരുതരമെന്ന് മന്ത്രിമാർ

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തുമെന്ന്...

Read More >>
കണ്ണീരൊഴിയാതെ വയനാട്; മുഖ്യമന്ത്രി നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും

Jul 7, 2026 10:12 PM

കണ്ണീരൊഴിയാതെ വയനാട്; മുഖ്യമന്ത്രി നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്ത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ നാളെ...

Read More >>
'വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം'; ഒരു സർക്കാരും അർഹതപ്പെട്ട പ്രൊമോഷൻ നൽകിയില്ലെന്ന് വി എ അരുൺ കുമാർ

Jul 7, 2026 10:04 PM

'വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം'; ഒരു സർക്കാരും അർഹതപ്പെട്ട പ്രൊമോഷൻ നൽകിയില്ലെന്ന് വി എ അരുൺ കുമാർ

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി വി എ അരുൺ...

Read More >>
കള്ളാടി മണ്ണിടിച്ചിൽ; മണ്ണിനടിയിൽ നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,പോസ്റ്റുമോർട്ടം പൂർത്തിയായി

Jul 7, 2026 09:51 PM

കള്ളാടി മണ്ണിടിച്ചിൽ; മണ്ണിനടിയിൽ നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,പോസ്റ്റുമോർട്ടം പൂർത്തിയായി

കള്ളാടി മണ്ണിടിച്ചിൽ; മണ്ണിനടിയിൽ നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,പോസ്റ്റുമോർട്ടം...

Read More >>
Top Stories

News Roundup