#Latest News #Missing Case #Swept #Malappuram
മലപ്പുറം: ( www.truevisionnews.com ) മലപ്പുറം മമ്പാടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖിനെയാണ് കാണാതായത്. മമ്പാട്ടെ ഓടായിക്കൽ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് ഇയാൾ ഒഴുക്കിൽ പെട്ടത്.
പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇയാൾക്കായി തെരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlight: A young man went missing after being swept away by the current in Mampad, Malappuram
































