ലഹരി പിടിക്കാൻ പോയവർക്ക് 'ലക്കുകെട്ട' മദ്യപാനം; അപകടകരമായി പാഞ്ഞ ജീപ്പ് തടഞ്ഞുനിർത്തി നാട്ടുകാർ, വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലഹരി പിടിക്കാൻ പോയവർക്ക് 'ലക്കുകെട്ട' മദ്യപാനം; അപകടകരമായി പാഞ്ഞ ജീപ്പ് തടഞ്ഞുനിർത്തി നാട്ടുകാർ, വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 7, 2026 11:02 PM | By Athira V
#Latest News #Operation Toofan #DANSAF #Pathanamthitta #Police

പത്തനംതിട്ട: ( www.truevisionnews.com) മദ്യപിച്ച് അപകടകരമായി പോലീസ് ജീപ്പോടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥർ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരുടെതാണ് അഴിഞ്ഞാട്ടം.

ലഹരി വേട്ടയ്ക്ക് ലക്കുകെട്ട രീതിയിൽ ഉദ്യോഗസ്ഥർ മദ്യപിച്ച് സഞ്ചരിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

അപകടകരമായ രീതിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. നാട്ടുകാർ തടിച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആളുകൾ ഒത്തുകൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഈ ഉദ്യോഗസ്ഥൻ ഓടിയത്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘം എത്തിച്ചേരുകയും വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ തുടർനടപടികൾക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ഗുരുതരമായ ഈ സുരക്ഷാവീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചതിനുശേഷം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശനമായ വകുപ്പുതല നടപടികളിലേക്ക് നീങ്ങുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Content Highlight: DANSAF officers drove a police jeep dangerously while intoxicated

#Latest News #Operation Toofan #DANSAF #Pathanamthitta #Police

Next TV

Related Stories
'അഞ്ചുപേരെ കാണാനില്ല, മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തും'; രണ്ട് പേരുടെ നില ​ഗുരുതരമെന്ന് മന്ത്രിമാർ

Jul 7, 2026 10:43 PM

'അഞ്ചുപേരെ കാണാനില്ല, മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തും'; രണ്ട് പേരുടെ നില ​ഗുരുതരമെന്ന് മന്ത്രിമാർ

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തുമെന്ന്...

Read More >>
കണ്ണീരൊഴിയാതെ വയനാട്; മുഖ്യമന്ത്രി നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും

Jul 7, 2026 10:12 PM

കണ്ണീരൊഴിയാതെ വയനാട്; മുഖ്യമന്ത്രി നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്ത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ നാളെ...

Read More >>
'വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം'; ഒരു സർക്കാരും അർഹതപ്പെട്ട പ്രൊമോഷൻ നൽകിയില്ലെന്ന് വി എ അരുൺ കുമാർ

Jul 7, 2026 10:04 PM

'വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം'; ഒരു സർക്കാരും അർഹതപ്പെട്ട പ്രൊമോഷൻ നൽകിയില്ലെന്ന് വി എ അരുൺ കുമാർ

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി വി എ അരുൺ...

Read More >>
കള്ളാടി മണ്ണിടിച്ചിൽ; മണ്ണിനടിയിൽ നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,പോസ്റ്റുമോർട്ടം പൂർത്തിയായി

Jul 7, 2026 09:51 PM

കള്ളാടി മണ്ണിടിച്ചിൽ; മണ്ണിനടിയിൽ നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,പോസ്റ്റുമോർട്ടം പൂർത്തിയായി

കള്ളാടി മണ്ണിടിച്ചിൽ; മണ്ണിനടിയിൽ നിന്ന് ലഭിച്ച മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,പോസ്റ്റുമോർട്ടം...

Read More >>
കള്ളാടി ദുരന്തം: അഞ്ച് പേർക്കായി മണ്ണിനടിയിൽ തിരച്ചിൽ, കാലാവസ്ഥ അനുവദിച്ചാൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുമെന്ന് റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്ക്

Jul 7, 2026 09:09 PM

കള്ളാടി ദുരന്തം: അഞ്ച് പേർക്കായി മണ്ണിനടിയിൽ തിരച്ചിൽ, കാലാവസ്ഥ അനുവദിച്ചാൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുമെന്ന് റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്ക്

കള്ളാടി മണ്ണിടിച്ചിൽ, രക്ഷാപ്രവർത്തനം തുടരുമെന്ന് മേൽനോട്ട ചുമതലയ്ക്കായി എത്തിയ റേഞ്ച് ഡിഐജി കെ കാർത്തിക്ക്...

Read More >>
Top Stories

News Roundup