#Latest News #Koyilandy #A Coconut Tree Fell On A House
കാപ്പാട്: (truevisionnews.com) കാപ്പാട് മുനമ്പത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ രണ്ട് തെങ്ങുകൾ ഒടിഞ്ഞുവീണു. മുളുവങ്ങരക്കണ്ടി മണിയുടെ വീടിന്റെ പോർച്ചിലേക്കാണ് തെങ്ങുകൾ പതിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം.
ഒരു തെങ്ങ് ഒടിഞ്ഞ് സമീപത്തുണ്ടായിരുന്ന മറ്റൊരു തെങ്ങിലേക്ക് പതിക്കുകയും, തുടർന്ന് രണ്ടും ചേർന്ന് വീടിന്റെ പോർച്ചിലേക്ക് വീഴുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ പോർച്ച് പൂർണ്ണമായും തകർന്നു. സംഭവം നടക്കുമ്പോൾ മണിയും കുടുംബവും വീടിനുള്ളിലുണ്ടായിരുന്നെങ്കിലും, അത്ഭുതകരമായി ആർക്കും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞയുടൻ വാർഡ് മെമ്പർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വില്ലേജ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Content Highlight: A coconut tree fell on a house in Kappad.
































