#Latest News #Dead Body Found #Koyilandy #Punoor River
കൊയിലാണ്ടി: (koyilandy.truevisionnews.com) പൂനൂർ പുഴയുടെ കാവുള്ളപറമ്പ് കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച മുതൽ നടന്നുവന്ന ഊർജിതമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ, നേരത്തെ തിരച്ചിൽ നടക്കാത്ത ഭാഗത്താണ് മൃതദേഹം പുഴയിൽ പൊങ്ങിക്കിടന്ന നിലയിൽ കണ്ടെത്തിയത്.
സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. നരിക്കുനി ഫയർ യൂണിറ്റും സ്കൂബ ഡൈവേഴ്സും കഴിഞ്ഞ രണ്ട് ദിവസമായി പുഴയിൽ വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു.
കരക്കെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സുഹൃത്തുക്കൾക്കൊപ്പമാണ് ഷിജു കുളിക്കാൻ ഇറങ്ങിയത്.
Content Highlight: Body of young man swept away in Poonoor River recovered.
































