#Latest News #Koyilandy #Strong wind
കൊയിലാണ്ടി: (koyilandy.truevisionnews.com) കുറുവങ്ങാട് എടക്കണ്ടി സാരംഗിയിൽ സുന്ദരൻ മാസ്റ്ററുടെ വീടിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. ഇന്ന് പുലർച്ചെ നാലുമണിയോടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് അപകടം സംഭവിച്ചത്. വീടിന്റെ പിൻഭാഗത്തുനിന്ന തെങ്ങ് മുകൾനിലയിലെ കിടപ്പുമുറിയുടെ മേൽക്കൂരയിലേക്ക് പതിക്കുകയായിരുന്നു.
വീടിന് മാരകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, തൊട്ടടുത്തുള്ള തേങ്ങാക്കൂടയും തകർന്നു. അപകടം നടന്നയുടൻ വാർഡ് മെമ്പർ പി.ടി. സുരേന്ദ്രൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Content Highlight: Strong winds in Koyilandy



























