എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ

എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ
Jul 5, 2026 06:41 AM | By Athira V
#Latest News #Private Bus #Kundara #Complaint #Police Case

കൊല്ലം: ( www.truevisionnews.com ) ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ പിടിച്ചിറക്കി സ്വകാര്യ ബസ്സിൽ കയറ്റിയ ബസ് ജീവനക്കാരനെതിരെ പരാതി. കുണ്ടറ മുക്കടയിൽ ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം.

ഹരിപ്പാട് സ്വദേശി സുധയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മുക്കടയിൽ നിന്നും ഓട്ടോയിൽ കാഞ്ഞിരകോട് ക്രിസ്തുരാജ് മുക്കിലേക്ക് പോകാൻ നിന്ന സുധയെ സ്വകാര്യ ബസ് ജീവനക്കാരനായ മൺറോതുരുത്ത് സ്വദേശി ബിനു നിർബന്ധിച്ചു ബസ്സിൽ കയറ്റുകയായിരുന്നു.

ബസിൽ വച്ച് സുധയും ബിനുവും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ക്രിസ്ജ്‌തുരാജ് മുക്കിൽ ഇറങ്ങിയ സുധയെ ജീവനക്കാരൻ അസഭ്യം പറയുകയുകയും ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ കുണ്ടറ പോലീസ് വിളിച്ചുവരുത്തി. പൊലീസ് സ്റ്റേഷനിൽ എത്തിയ ബസ് ജീവനക്കാരൻ പക്ഷെ പൊട്ടിക്കരഞ്ഞു. പരാതിക്കാരിയോട് തെറ്റ് ഏറ്റുപറഞ്ഞ് കരഞ്ഞു. ഇതോടെ വീട്ടമ്മ തൻ്റെ പരാതി പിൻവലിച്ചു. തുടർന്ന് പോലീസ് താക്കീതു നൽകി കണ്ടക്ടറെ വിട്ടയച്ചു.

Content Highlight: Complaint filed against a private bus employee who forcibly pulled a housewife out of an auto-rickshaw and made her board the private bus

#Latest News #Private Bus #Kundara #Complaint #Police Case

Next TV

Related Stories
'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

Jul 5, 2026 08:19 AM

'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

വീണ്ടും അസഭ്യവര്‍ഷവുമായി ട്രാഫിക് പൊലീസ് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച യുവാവ്....

Read More >>
കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

Jul 5, 2026 08:03 AM

കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

പത്തനംതിട്ടയിലെ പീഡന പരാതി, പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്നത് വ്യാജം, ലൈംഗിക അതിക്രമത്തിന് പെൺകുട്ടി...

Read More >>
കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 5, 2026 07:48 AM

കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊടുവള്ളിയിൽ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത്...

Read More >>
ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

Jul 5, 2026 07:32 AM

ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ്...

Read More >>
കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

Jul 5, 2026 06:47 AM

കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് , കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഹോം ഡെലിവറി വരെ ഉണ്ടല്ലേ ...! ഡ്രൈ ഡേ കച്ചവടം പൊളിഞ്ഞു; വിറകുപുരയിലെ വിദേശ മദ്യക്കുപ്പികളുമായി രണ്ടുപേർ പിടിയിൽ

Jul 5, 2026 06:22 AM

ഹോം ഡെലിവറി വരെ ഉണ്ടല്ലേ ...! ഡ്രൈ ഡേ കച്ചവടം പൊളിഞ്ഞു; വിറകുപുരയിലെ വിദേശ മദ്യക്കുപ്പികളുമായി രണ്ടുപേർ പിടിയിൽ

ഡ്രൈ ഡേയില്‍ വിൽക്കാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന വിദേശ മദ്യക്കുപ്പികള്‍...

Read More >>
Top Stories

News Roundup

GCC News