ഹോം ഡെലിവറി വരെ ഉണ്ടല്ലേ ...! ഡ്രൈ ഡേ കച്ചവടം പൊളിഞ്ഞു; വിറകുപുരയിലെ വിദേശ മദ്യക്കുപ്പികളുമായി രണ്ടുപേർ പിടിയിൽ

ഹോം ഡെലിവറി വരെ ഉണ്ടല്ലേ ...! ഡ്രൈ ഡേ കച്ചവടം പൊളിഞ്ഞു; വിറകുപുരയിലെ വിദേശ മദ്യക്കുപ്പികളുമായി രണ്ടുപേർ പിടിയിൽ
Jul 5, 2026 06:22 AM | By Athira V
#Latest News #Malappuram #Foreign Liquor #Dry Day Liquor Sale #Police

മലപ്പുറം: ( www.truevisionnews.com) ഡ്രൈ ഡേയില്‍ വിൽക്കാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന വിദേശ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ആതവനാട്, മാട്ടുമ്മല്‍ ഭാഗങ്ങളില്‍ നിന്നാണ് വിദേശമദ്യവും ബിയറും പിടിച്ചെടുത്തത്. മാട്ടുമ്മല്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആതവനാട് മാട്ടുമ്മല്‍ സ്വദേശികളായ രാജേഷ്, വിജയകുമാര്‍ എന്നിവരുടെ വീടുകളില്‍ നിന്നാണ് മദ്യശേഖരം പിടികൂടിയത്. രാജേഷിന്റെ വീട്ടിലെ വിറകുപുരയിലായിരുന്നു മദ്യക്കുപ്പികൾ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നത്.

ഇവിടെ നിന്നും വാഹനത്തിൽ കറങ്ങി നടന്നാണ് രാജേഷ് മദ്യവിൽപന നടത്തിയിരുന്നത്. വീട്ടുപടിക്കൽ തന്നെ മദ്യം ലഭ്യമാക്കുന്ന രീതിയായിരുന്നു ഇവരുടേത്. മുൻപും സമാനമായ രീതിയിൽ മദ്യവിൽപന നടത്തിയ കേസിൽ ഇരുവരും അറസ്റ്റിലായിട്ടുണ്ട്.

പ്രദേശത്തെ യുവാക്കളെ നിത്യമദ്യപാനികളാക്കി മാറ്റിയ ഈ അനധികൃത വിൽപന കാരണം നാട്ടിലെ സമാധാന അന്തരീക്ഷം തകർന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ നടപടി.

കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രഗേഷ്, പ്രിവന്റീവ് ഓഫീസർ പ്രമോദ്, രജിത, കമ്മുകുട്ടി, സാഗീഷ്, ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇരു പ്രതികളെയും റിമാൻഡ് ചെയ്തു.

Content Highlight: Bottles of foreign liquor intended for sale on a 'dry day' were seized

#Latest News #Malappuram #Foreign Liquor #Dry Day Liquor Sale #Police

Next TV

Related Stories
കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

Jul 5, 2026 08:03 AM

കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

പത്തനംതിട്ടയിലെ പീഡന പരാതി, പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്നത് വ്യാജം, ലൈംഗിക അതിക്രമത്തിന് പെൺകുട്ടി...

Read More >>
കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 5, 2026 07:48 AM

കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊടുവള്ളിയിൽ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത്...

Read More >>
ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

Jul 5, 2026 07:32 AM

ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ്...

Read More >>
കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

Jul 5, 2026 06:47 AM

കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് , കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ

Jul 5, 2026 06:41 AM

എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ പിടിച്ചിറക്കി സ്വകാര്യ ബസ്സിൽ കയറ്റിയ ബസ് ജീവനക്കാരനെതിരെ...

Read More >>
സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ തിരിമറി ആരോപണം; ജീവനൊടുക്കാന്‍ ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു

Jul 5, 2026 05:59 AM

സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ തിരിമറി ആരോപണം; ജീവനൊടുക്കാന്‍ ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത് സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറി നടത്തി, ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍...

Read More >>
Top Stories

News Roundup

GCC News