കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്
Jul 5, 2026 08:03 AM | By Athira V
#Latest News #Rape Case #Pathanamthitta Girl Abuse Case #Sexual Assult #Fake Case

പത്തനംതിട്ട: ( www.truevisionnews.com) പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു.

സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു. 

കളവ് പറയാൻ കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തിൽ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്. സഹപാഠി ഉൾപ്പെടെ ഉപദ്രവിച്ചെന്നായിരുന്നു കൗൺസിലിങ്ങിൽ പറഞ്ഞത്.

പരസ്പര വിരുദ്ധമായ കാര്യങ്ങൾ പെൺകുട്ടി പറയുന്നതായി പൊലീസ്. 13കാരിയിൽ നിന്ന് വീണ്ടും വിശദമായി മൊഴി എടുക്കും.

കേസിൽ സമ​ഗ്രമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പെൺകുട്ടി ചൈൽഡ് ലൈന് മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. പെൺകുട്ടി നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ്. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.

പത്ത് പേരുടെ പേരുകളായിരുന്നു പെൺകുട്ടി മൊഴി നൽകിയിരുന്നത്. ഈ പത്തു പേരെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.

Content Highlight: Complaint of abuse in Pathanamthitta: Girl was not a victim of sexual assault

#Latest News #Rape Case #Pathanamthitta Girl Abuse Case #Sexual Assult #Fake Case

Next TV

Related Stories
അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

Jul 5, 2026 09:08 AM

അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

അബ്ദുൽ റഹീം ഫണ്ട് , അബ്ദുൽ റഹീം,ക്രൗഡ് ഫണ്ടിങ്,നിയമസഹായ സമിതി,വരവ്-ചെലവ് കണക്കുകൾ കോഴിക്കോട് , മോചനദ്രവ്യം,ഫണ്ട് വിവാദം ,...

Read More >>
'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

Jul 5, 2026 08:19 AM

'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

വീണ്ടും അസഭ്യവര്‍ഷവുമായി ട്രാഫിക് പൊലീസ് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച യുവാവ്....

Read More >>
കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 5, 2026 07:48 AM

കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊടുവള്ളിയിൽ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത്...

Read More >>
ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

Jul 5, 2026 07:32 AM

ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ്...

Read More >>
കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

Jul 5, 2026 06:47 AM

കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് , കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
Top Stories

News Roundup

GCC News