ജില്ലയിൽ ഷിഗെല്ല ആശങ്ക: രണ്ടു കുട്ടികൾ കൂടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ; കർശന പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം

ജില്ലയിൽ ഷിഗെല്ല ആശങ്ക: രണ്ടു കുട്ടികൾ കൂടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ; കർശന പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം
Jul 5, 2026 08:48 AM | By Susmitha Surendran
#Shigella #District Hospital #HEALTH #Health alert #Kozhenchery District Hospital #Food safety inspection #Aranmula #Symptoms

പത്തനംതിട്ട : (https://truevisionnews.com/) ജില്ലയിൽ ഷിഗെല്ല ബാധ സംബന്ധിച്ച ആശങ്കകൾ വർധിക്കുന്നു. ആറന്മുളയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ, ഷിഗെല്ലയ്ക്കു സമാനമായ രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികൾ കൂടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ഷിഗെല്ല തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാംപിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പഴകിയ പൊറോട്ട കഴിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന്, ജില്ലയിലെ ഹോട്ടലുകളിൽ വിപുലമായ പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു.

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ പടരുന്നതിനു പിന്നാലെ ഷിഗെല്ലയും സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരാൻ തീരുമാനിച്ചു.

രോഗാണു കുട്ടികളിലൂടെയാണു വേഗം പടരുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 7നു ജില്ലയിലെ സ്കൂളുകളിൽ പകർച്ചവ്യാധി ബോധവൽക്കരണ ദിനം ആചരിക്കും.

Content Highlight: Shigella concerns in the district: Two more children under observation at the District Hospital.

#Shigella #District Hospital #HEALTH #Health alert #Kozhenchery District Hospital #Food safety inspection #Aranmula #Symptoms

Next TV

Related Stories
റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് അപകടം: ​ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ഒടുവിൽ കമ്പനിയുടെ സഹായം

Jul 5, 2026 09:27 AM

റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് അപകടം: ​ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ഒടുവിൽ കമ്പനിയുടെ സഹായം

ബെം​ഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടം , മലയാളി യുവതിക്ക് ഒടുവിൽ കമ്പനിയുടെ...

Read More >>
അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

Jul 5, 2026 09:08 AM

അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

അബ്ദുൽ റഹീം ഫണ്ട് , അബ്ദുൽ റഹീം,ക്രൗഡ് ഫണ്ടിങ്,നിയമസഹായ സമിതി,വരവ്-ചെലവ് കണക്കുകൾ കോഴിക്കോട് , മോചനദ്രവ്യം,ഫണ്ട് വിവാദം ,...

Read More >>
'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

Jul 5, 2026 08:19 AM

'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

വീണ്ടും അസഭ്യവര്‍ഷവുമായി ട്രാഫിക് പൊലീസ് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച യുവാവ്....

Read More >>
കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

Jul 5, 2026 08:03 AM

കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

പത്തനംതിട്ടയിലെ പീഡന പരാതി, പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്നത് വ്യാജം, ലൈംഗിക അതിക്രമത്തിന് പെൺകുട്ടി...

Read More >>
Top Stories

News Roundup

GCC News