റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് അപകടം: ​ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ഒടുവിൽ കമ്പനിയുടെ സഹായം

റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് അപകടം: ​ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിനിക്ക് ഒടുവിൽ കമ്പനിയുടെ സഹായം
Jul 5, 2026 09:27 AM | By Susmitha Surendran
#Rapido bike taxi #Accident #Company #Malayali woman #Kozhikode #Bengaluru

കോഴിക്കോട്: (https://truevisionnews.com/) ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിക്ക് ഒടുവിൽ കമ്പനിയുടെ സഹായവാഗ്ദാനം. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്ക് ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുമെന്ന് റാപ്പിഡോ അധികൃതർ അറിയിച്ചു.

 അതേസമയം, വെറും സഹായവാ​ഗ്ദാനം മാത്രം പോരെന്നും പൂർണസഹായം ഉറപ്പുവരുത്തണമെന്നുമാണ് സാനിയുടെ കുടുംബത്തിന്റെ നിലപാട്. ഇൻഷുറൻസ് ക്ലെയിം ചെയ്താലും ഒരുലക്ഷം രൂപ മാത്രമാകും ലഭിക്കുക. ഇതുവരെ മൂന്ന് ശസ്ത്രക്രിയകളാണ് സാനിയ്ക്ക് നടത്തിയത്. ഇതിനുമാത്രം ഭീമമായ തുക ചെലവായി. അതിനാൽ കൂടുതൽ സഹായം കമ്പനി ഉറപ്പുവരുത്തണമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.

ജൂൺ 17-നാണ് റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്രചെയ്യുന്നതിനിടെ സാനി കൃഷ്ണ അപകടത്തിൽപ്പെട്ടത്. റാപ്പിഡോ ബൈക്ക് ടാക്സി ഒരു ട്രക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് തെന്നിവീഴുകയും സാനി കൃഷ്ണ തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ സാനി മണിപ്പാൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും വിവിധ ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു. ​ഗുരുതര പരിക്കേറ്റ യുവതി ഇപ്പോഴും കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight: Rapido bike taxi accident in Bengaluru: Company finally offers assistance to Malayali woman.

#Rapido bike taxi #Accident #Company #Malayali woman #Kozhikode #Bengaluru

Next TV

Related Stories
കോഴിക്കോട്  തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി

Jul 5, 2026 11:22 AM

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാതൻ്റെ മൃതദേഹം...

Read More >>
 മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Jul 5, 2026 11:18 AM

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല,...

Read More >>
അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

Jul 5, 2026 09:08 AM

അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

അബ്ദുൽ റഹീം ഫണ്ട് , അബ്ദുൽ റഹീം,ക്രൗഡ് ഫണ്ടിങ്,നിയമസഹായ സമിതി,വരവ്-ചെലവ് കണക്കുകൾ കോഴിക്കോട് , മോചനദ്രവ്യം,ഫണ്ട് വിവാദം ,...

Read More >>
Top Stories

News Roundup

GCC News