ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം
Jul 5, 2026 07:32 AM | By Athira V
#Latest News #Private Bus Strike #Kasargod

കാസർഗോഡ് : ( www.truevisionnews.com ) കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം. തൊഴിലാളികളും ഉടമകളുടെയും സംയുക്ത കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും.

കെഎസ്ആർടിസിക്ക് ജില്ലയിൽ 128 സർവീസുകളാണുള്ളത്. സ്വകാര്യ ബസുകൾക്ക് 70 സർവീസും. ഈ സാഹചര്യവും പരിഗണിച്ച് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.

അതേസമയം , കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്കെതിരായ പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ സർക്കാർ. ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി സി പി ജോൺ, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതി നടപ്പിലായതോടെ വരുമാന നഷ്ടം നേരിടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വെല്ലുവിളി. യുഡിഎഫ് സർക്കാരിൻറെ ഇന്ദിരാ ഗ്യാരണ്ടി ജനപ്രിയമാകുമ്പോൾ സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രതിദിനം കനത്ത വരുമാനം നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാരിൻറെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബസുടമകൾ രം​ഗത്തെത്തിയിരുന്നു.

8000 ത്തോളം സ്വകാര്യ ബസ്സുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. മുപ്പതിനായിരത്തിൽപ്രരം ജീവനക്കാരുണ്ട്. ഓരോ ദിവസത്തെയും ബസ്സിലെ വരുമാനം അനുസരിച്ചാണ് ജീവനക്കാരുടെ കൂലി. കെ എസ് ആർ ടി സി ഓർഡിനറി ബസിൽ സൗജന്യ യാത്ര തുടങ്ങിയതോടെ ഇവരുടെ ദിവസ വരുമാനത്തെ സാരമായി ബാധിച്ചു എന്നാണ് ആരോപണം. ഒരു ദിവസം സാധാരണ നിലയിൽ ബസ് സർവീസ് നടത്തിയാൽ 6000,7000 രൂപ കിട്ടാറുണ്ട്. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര തുടങ്ങിയതോടെ അത് നേർപകുതിയായി കുറഞ്ഞു.

Content Highlight: Private bus strike in Kasaragod district tomorrow

#Latest News #Private Bus Strike #Kasargod

Next TV

Related Stories
അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

Jul 5, 2026 09:08 AM

അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

അബ്ദുൽ റഹീം ഫണ്ട് , അബ്ദുൽ റഹീം,ക്രൗഡ് ഫണ്ടിങ്,നിയമസഹായ സമിതി,വരവ്-ചെലവ് കണക്കുകൾ കോഴിക്കോട് , മോചനദ്രവ്യം,ഫണ്ട് വിവാദം ,...

Read More >>
'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

Jul 5, 2026 08:19 AM

'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

വീണ്ടും അസഭ്യവര്‍ഷവുമായി ട്രാഫിക് പൊലീസ് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച യുവാവ്....

Read More >>
കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

Jul 5, 2026 08:03 AM

കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

പത്തനംതിട്ടയിലെ പീഡന പരാതി, പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്നത് വ്യാജം, ലൈംഗിക അതിക്രമത്തിന് പെൺകുട്ടി...

Read More >>
കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 5, 2026 07:48 AM

കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊടുവള്ളിയിൽ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത്...

Read More >>
കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

Jul 5, 2026 06:47 AM

കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് , കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
Top Stories

News Roundup

GCC News