വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ്  ടി . വി സുധീർ കുമാർ അറസ്റ്റിൽ
Jul 4, 2026 03:00 PM | By Susmitha Surendran
#V. Sudhir Kumar #Vadakara investment fraud case #V. Sudhir Kumar arrest

കോഴിക്കോട് : (https://truevisionnews.com/) വടകരയിലെ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ ക്രമക്കേടിൽ മുൻ പ്രസിഡന്റ് ടി . വി സുധീർ കുമാർ അറസ്റ്റിൽ നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിൽ മനംനൊന്ത് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .

ഒരു മാസം മുൻപാണ് ഇബ്രാഹിം കുട്ടി സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയത്. സുധീർ കുമാറായിരുന്നു ഇബ്രാഹിം കുട്ടിയോട് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത് .

യുഡിഎഫ് നിയന്ത്രണത്തിൽ 13 വർഷം മുൻപ് തുടങ്ങിയ വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്നു ഇബ്രാഹീം കുട്ടി. ഇബ്രാഹീം കുട്ടിക്കും കുടുംബത്തിനുമായി 22 ലക്ഷം രൂപയാണ് സൊസൈറ്റിയിൽ നിന്ന് ലഭിക്കാനുണ്ടായിരുന്നത്.

പണം തിരികെ ലഭിക്കാൻ നിരവധി തവണ സൊസൈറ്റിയിലും സുധീർ കുമാറിന്റെ വീട്ടിലും കയറിയിറങ്ങിയ ഇബ്രാഹീം ഹാജി പൊലീസിലും പരാതി നൽകിയിരുന്നു. വർഷങ്ങളായി വീട്ടുകാരുമായി അകന്ന്, നഗരത്തിലെ വാടകമുറികളിൽ മാറി മാറി താമസിക്കുകയായിരുന്ന അദ്ദേഹം ഒടുവിൽ ഗതികെട്ടാണ് ഈ ദാരുണമായ വഴി തിരഞ്ഞെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

അതേസമയം പണം തിരിച്ചുകിട്ടില്ലെന്ന് വന്നപ്പോഴാണ് ഇബ്രാഹിം കുട്ടി ഹാജി ഏറ്റവും അവസാനം കടുകൈ ചെയ്തതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു . സാധാരണ രീതിയിൽ ഒരു മനുഷ്യനും ഈ രീതിയിലുള്ള കാര്യം ചെയ്യില്ല . പണം കിട്ടുന്നില്ലെന്ന അവസ്ഥ വന്നപ്പോൾ സ്വന്തം കൈയ്യാൽ തന്നെ പെട്രോളൊഴിച്ച് മരണത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്.

സത്യപറഞ്ഞാൽ ഇതൊരു ആത്മഹത്യയല്ല, ശരിയായി പറഞ്ഞാൽ ഇതൊരു കൊലതകമാണ് . ഞാൻ മരിക്കും , ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് പറഞ്ഞിട്ടും 25 ലക്ഷം രൂപയുടെ ഒരു ഭാഗം പോലും തിരിച്ചു കൊടുക്കാൻ തയ്യാറായില്ല എന്നതാണ് ഇതിൽ ഏറ്റവും ഗൗരവമേറിയ പ്രശനം .

ലോബർ കോൺട്രാക്ടിന്റെ പേര് ഉപയോഗിച്ച് വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളത് . ലീഗിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടെയാണ് നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത് . ഏറ്റവും പ്രമുഖരായ ആളുകളെ അണിനിരത്തി ജനങ്ങളുടെ വിശ്വാസം മുതലെടുത്ത് വലിയ കൊള്ളയാണ് നടന്നിട്ടുള്ളത് . ഈ ഒരു കൊലതകം നടന്നത് കൊണ്ടാണ് ഈ വാർത്ത ഇപ്പോൾ പുറത്ത് വന്നത് . ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇതുപോലെ ലക്ഷക്കണക്കത്തിന് രൂപ കൊടുക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു . 

Content Highlight: DCC Secretary V. Sudhir Kumar arrested in the Vadakara investment fraud case.

#V. Sudhir Kumar #Vadakara investment fraud case #V. Sudhir Kumar arrest

Next TV

Related Stories
 വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

Jul 4, 2026 03:45 PM

വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങള്‍ക്കും വില...

Read More >>
19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:35 PM

19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ്, ജിതിൻ ഭാസ്കർ, ജയിൽ...

Read More >>
കണ്ണൂരിൽ  പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Jul 4, 2026 02:23 PM

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു, കണ്ണൂരിലെ മുങ്ങി മരണം...

Read More >>
കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

Jul 4, 2026 02:20 PM

കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസ്,യുവാവ്...

Read More >>
സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

Jul 4, 2026 02:08 PM

സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ച കേസ്, കസ്റ്റഡിയിൽ, പീഡനം, പത്തനംതിട്ടയിലെ പീഡനം...

Read More >>
Top Stories

News Roundup

GCC News