സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ
Jul 4, 2026 02:08 PM | By Susmitha Surendran
#Harassment #Custody #Abuse #School Student #Assault in Pathanamthitta #Rapecasekerala

പത്തനംതിട്ട : (https://truevisionnews.com/) പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ആറുപേർ കൂടൽ പൊലീസ് കസ്റ്റഡിയിൽ.

പ്രായപൂർത്തിയാകാത്ത നാലുപേരും പ്രായപൂർത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്. 10 പേരാണ് പീഡിപ്പിച്ചതെന്നാണ് 13 വയസുകാരി നൽകിയിരിക്കുന്ന മൊഴി. ഇതിൽ പ്രായപൂർത്തിയാകാത്ത എട്ടു പേരും ഉൾപ്പെടുന്നുവെന്നാണ് വിവരം. മറ്റ് രണ്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കി. പീഡനത്തിന് വഴിയൊരുക്കിയ പ്രതി പട്ടികയിൽ ഉള്ള പെൺകുട്ടിയെ കേന്ദ്രീകരിച്ചു പൊലീസ് വിശദമായി അന്വേഷിക്കുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് പ്രകാരമാണ് പോലീസ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവെച്ചുമാണ് പീഡനം നടന്നത്. അതിക്രമം നടത്തിയവരെല്ലാം പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്.

പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പൊലീസിന്‍റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Content Highlight: Six people taken into custody in connection with the harassment of a Class 9 student by her classmates pathanamthitta

#Harassment #Custody #Abuse #School Student #Assault in Pathanamthitta #Rapecasekerala

Next TV

Related Stories
 വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

Jul 4, 2026 03:45 PM

വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങള്‍ക്കും വില...

Read More >>
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ്  ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:00 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ, മുൻ പ്രസിഡന്റ് ടി . വി സുധീർ കുമാർ...

Read More >>
19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:35 PM

19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ്, ജിതിൻ ഭാസ്കർ, ജയിൽ...

Read More >>
കണ്ണൂരിൽ  പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Jul 4, 2026 02:23 PM

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു, കണ്ണൂരിലെ മുങ്ങി മരണം...

Read More >>
കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

Jul 4, 2026 02:20 PM

കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസ്,യുവാവ്...

Read More >>
Top Stories

News Roundup

GCC News