#Plus-Two student #Drowned #Pond #Kannurdrowneddeath #Bath
കണ്ണൂർ : (https://truevisionnews.com/) കണ്ണൂർ കക്കാട് പ്ലസ്ടു വിദ്യാർത്ഥി കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കാപ്പിച്ചേരി നന്ദനത്തിൽ അദ്വൈത് (17) ആണ് മരിച്ചത്.കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്.
മുണ്ടയാട് എടച്ചൊവ്വയിലെ ഓത്തിയിൽ കുളത്തിൽ ഇന്നലെ (വെള്ളി) വൈകീട്ടോടെയാണ് സംഭവം. കുളത്തിൽ കുളിക്കാനെത്തിയ മറ്റ് കുട്ടികളാണ് അദ്വൈതിനെ മുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാരെത്തി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പ്രമോദ്. അമ്മ: ബിന്ദുമോൾ. സഹോദരങ്ങൾ: ആദിത്ത്(വിദ്യാർത്ഥി, കല്യാശ്ശേരി പോളി), ദേവനന്ദ (വിദ്യാർത്ഥിനി).
Content Highlight: A Plus-Two student drowned while bathing in a pond in Kannur.
































