കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ
Jul 4, 2026 02:20 PM | By Athira V
#Latest News #Morphing Image #Obscene Images #Thrissur

തൃശൂർ : ( www.truevisionnews.com ) സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അവ വിൽപന നടത്തി പണം തട്ടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. ചൊവ്വന്നൂർ കടവാരത്ത് വീട്ടിൽ അനന്തു (25) ആണ് അറസ്റ്റിലായത്.

തന്റെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

യുവതിയുടെ സുഹൃത്താണ് ചിത്രം ആദ്യം കണ്ടത്. സംശയം തോന്നിയ നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി ഫോൺ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് മാത്രം 40ഓളം കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകളുടെ മോർഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങൾ കണ്ടെടുത്തു.

പണം നൽകുന്നവർക്ക് ചിത്രങ്ങൾ കൈമാറുന്നതായിരുന്നു യുവാവിന്റെ രീതി. ഇത്രയധികം ആളുകളുടെ ചിത്രങ്ങൾ ഇയാളുടെ കൈവശം ഉള്ളതിനാൽ കേസിൽ കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Content Highlight: Young man arrested in case involving the morphing and circulation of women's photos as obscene images

#Latest News #Morphing Image #Obscene Images #Thrissur

Next TV

Related Stories
 വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

Jul 4, 2026 03:45 PM

വിലക്കയറ്റത്തിൽ പൊള്ളി സാധാരണക്കാരും കർഷകരും; കോഴിത്തീറ്റയ്ക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും വില കൂടി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴിത്തീറ്റ വില; കോഴിക്കുഞ്ഞുങ്ങള്‍ക്കും വില...

Read More >>
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ്  ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:00 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; കോൺഗ്രസ് നേതാവ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ, മുൻ പ്രസിഡന്റ് ടി . വി സുധീർ കുമാർ...

Read More >>
19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:35 PM

19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ്, ജിതിൻ ഭാസ്കർ, ജയിൽ...

Read More >>
കണ്ണൂരിൽ  പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Jul 4, 2026 02:23 PM

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു, കണ്ണൂരിലെ മുങ്ങി മരണം...

Read More >>
സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

Jul 4, 2026 02:08 PM

സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ച കേസ്, കസ്റ്റഡിയിൽ, പീഡനം, പത്തനംതിട്ടയിലെ പീഡനം...

Read More >>
Top Stories

News Roundup

GCC News