#Latest News #Job Offer #Complaint #Congress Leader #Job Fraud #Kochi
കൊച്ചി: ( www.truevisionnews.com) കോളേജിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 37 ലക്ഷം രൂപ കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി പരാതി. വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ ജോസഫിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ആലുവ സെൻ്റ് സേവിയേഴ്സ് കോളേജിൽ മലയാളം അധ്യാപികയായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തെന്നാണ് പരാതി. അരുൺ എബ്രഹാം, ടൈറ്റസ് എന്നിവരും തട്ടിപ്പിൽ പ്രതികളാണ്.
2023 മുതൽ 2024 വരെ പല തവണകളായാണ് ഇവർ പണം തട്ടിയെടുത്തത്. ഇതിൽ 27 ലക്ഷത്തോളം രൂപ പ്രതികൾ തിരികെ നൽകിയിരുന്നു. ബാക്കി തുക ലഭിക്കാതെ വന്നത്തോടെയാണ് പരാതികാരി പോലീസിനെ സമീപിച്ചത്.
Content Highlight: complaint has been filed alleging that a Congress leader swindled ₹37 lakh from a housewife by promising her a teaching job at a college
#Latest News #Job Offer #Complaint #Congress Leader #Job Fraud #Kochi
































