#Latest News #General Secretary Letter #Emergency KPCC Meeting #UDF Government
തിരുവനന്തപുരം: ( www.truevisionnews.com ) യു ഡി എഫ് സർക്കാരിന്റെ തീരുമാനങ്ങളെല്ലാം നിരന്തരം വിവാദങ്ങളിൽ പെടുന്നുവെന്നും വിവാദ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കത്ത്. ഇതിനായി അടിയന്തരമായി കെ പി സി സി യോഗം വിളിക്കണം. കെ പി സി സി ജനറൽ സെക്രട്ടറി എം ആർ അഭിലാഷാണ് ഇത് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.
നിയമനങ്ങൾ വിവാദത്തിൽ ആകുന്നു. മദ്യനികുതി ഇളവ്, വിഴിഞ്ഞം കരാർ, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അടക്കം ചർച്ച ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യണമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടി തയ്യാറാകണമെന്നും എം ആർ അഭിലാഷ് നൽകിയ കത്തിൽ പറയുന്നു.
വി ഡി സതീശൻ്റേയും സർക്കാരിൻ്റേയും നിലപാടുകൾക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടാകുന്ന എതിർപ്പുകളാണ് ഇപ്പോൾ പരസ്യമായിക്കൊണ്ടിരിക്കുന്നത്. വി ഡി സതീശൻ്റെ ഏകാധിപത്യ തിരുമാനങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്. മദ്യ നികുതി ഇളവിലും വിഴിഞ്ഞം വിഷയത്തിലുമെല്ലാം കോൺഗ്രസിൽ വലിയ അതൃപ്തിയുണ്ട്.
കെസി പക്ഷക്കാരാനായ നേതാവാണ് അഭിലാഷ്. നിര്‍ണായക വിഷയങ്ങളിൽ പാര്‍ട്ടിയിൽ ചര്‍ച്ച വേണമെന്നാണ് ആവശ്യം. പ്ലീഡര്‍ നിയമനം മുതൽ അദാനി വരെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തെന്നാണ് വിവരം. കഴിഞ്ഞ മാസം ആറിനാണ് ഒടുവിൽ പാര്‍ട്ടി യോഗം ചേര്‍ന്നത്.
Content Highlight: General Secretary's letter calls for an emergency KPCC meeting
#Latest News #General Secretary Letter #Emergency KPCC Meeting #UDF Government

































