---
title: "അയ്യോ വേണ്ട, എന്റെ മെന്റൽ സ്റ്റെബിലിറ്റിക്ക് പറ്റില്ല'; ബിഗ് ബോസിന്റെ വൻ ഓഫർ തട്ടിത്തെറിപ്പിച്ച്  എൻഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ആതിര"
english_title: "NDA candidate Athira says Bigg Boss called her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370201/nda-candidate-athira-says-bigg-boss-called-her"
published_at: "2026-07-03T15:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a478cf74c37e_tyjj.jpg"
keywords: ["latest news", "NDA candidate", "Athira", "Bigg Boss"]
---

# അയ്യോ വേണ്ട, എന്റെ മെന്റൽ സ്റ്റെബിലിറ്റിക്ക് പറ്റില്ല'; ബിഗ് ബോസിന്റെ വൻ ഓഫർ തട്ടിത്തെറിപ്പിച്ച്  എൻഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ആതിര

> **Lead Summary:** **[**ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കാൻ ഒരുങ്ങുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ഷോകളായാണ് ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സാധാരണക്കാർക്കായി ആദ്യം 'അഗ്നിപരീക്ഷ' എന്ന പേരിൽ ഒരു പ്രത്യേക ഷോ നടക്കും. ഇതിൽ വിജയിക്കുന്ന മൂന്നോ അതിലധികമോ പേർക്കായിരിക്കും സെലിബ്രിറ്റികൾക്കൊപ്പം മെയിൻ ഷോയിലേക്ക് പ്രവേശനം ലഭിക്കുക.

## Article Content

**[**ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കാൻ ഒരുങ്ങുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ഷോകളായാണ് ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സാധാരണക്കാർക്കായി ആദ്യം 'അഗ്നിപരീക്ഷ' എന്ന പേരിൽ ഒരു പ്രത്യേക ഷോ നടക്കും. ഇതിൽ വിജയിക്കുന്ന മൂന്നോ അതിലധികമോ പേർക്കായിരിക്കും സെലിബ്രിറ്റികൾക്കൊപ്പം മെയിൻ ഷോയിലേക്ക് പ്രവേശനം ലഭിക്കുക.

ഷോയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രെഡിക്ഷൻ ലിസ്റ്റുകളും സജീവമായിട്ടുണ്ട്. അതിനിടെ, തനിക്ക് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ. എന്നാൽ തൽക്കാലം ഷോയിലേക്കില്ലെന്നാണ് ആതിരയുടെ തീരുമാനം.

> "സിനിമയിൽ നിന്നൊന്നും വിളി വന്നിട്ടില്ല, പക്ഷേ ബിഗ് ബോസിൽ നിന്ന് വിളിച്ചിരുന്നു. എന്നാൽ ഞാൻ പോകുന്നില്ല. ഷോയിൽ പോയാൽ പ്രശസ്തി കിട്ടുമെന്നത് ശരിയാണ്, പക്ഷേ എന്റെ ഇപ്പോഴത്തെ മെന്റൽ സ്റ്റെബിലിറ്റിക്ക് അത് പറ്റില്ല. റിസ്കാവും. കുറച്ചുകൂടി പക്വത വന്നിട്ട് നോക്കാം," ആതിര മാധ്യമങ്ങളോട് പറഞ്ഞു.

തെലുങ്ക് ബിഗ് ബോസ് മാതൃകയിലാണ് ഇത്തവണ മലയാളത്തിലും ആദ്യം കോമണേഴ്‌സിനായി 'അഗ്നിപരീക്ഷ' നടത്തുന്നത്. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ ബിഗ് ബോസ് വേദിയിലെത്തി ടാസ്കുകളിൽ മത്സരിക്കും. ഇവരെ വിലയിരുത്താൻ മുൻ ബിഗ് ബോസ് താരങ്ങളും എത്തും. ഇതിൽ നിന്ന് വിജയിക്കുന്നവരാണ് സീസൺ 8-ന്റെ പ്രധാന വേദിയിലേക്ക് എത്തുക. തെലുങ്കിൽ ഇത്തരത്തിൽ കോമണർ ആയി എത്തിയ മത്സരാർത്ഥിയായിരുന്നു ആ സീസണിലെ വിജയി ആയത് എന്ന പ്രത്യേകതയുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/370201/nda-candidate-athira-says-bigg-boss-called-her)