'കുടുംബം പുലര്‍ത്താനാണ് അവർ ഇവിടെ വന്നു പണിയെടുക്കുന്നത്; അതിഥി തൊഴിലാളികളെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരം' - കെ സച്ചിദാനന്ദൻ

'കുടുംബം പുലര്‍ത്താനാണ് അവർ ഇവിടെ വന്നു പണിയെടുക്കുന്നത്; അതിഥി തൊഴിലാളികളെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരം' - കെ സച്ചിദാനന്ദൻ
Jul 3, 2026 04:28 PM | By VIPIN P V
#Latest News #Writer K. Satchidanandan #Chief Minister #VD Satheesan #Kerala Government #Migrant Workers

കൊച്ചി: ( www.truevisionnews.com ) പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിക്കുന്ന കേരളമുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് സാഹിത്യകാരൻ കെ സച്ചിദാനന്ദൻ. അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവർക്ക് നാം നല്‍കുന്നതെന്നും അത് ഇവിടെ നിലവിലുളള നിരക്കില്‍ മാത്രമാണെന്നും കെ സച്ചിദാനന്ദൻ ചൂണ്ടിക്കാണിച്ചു.

ചിലപ്പോൾ പ്രതിഫലം അതിലും കുറയുമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു.

ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. തികച്ചും ലജ്ജാകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും അത് പിന്‍വലിക്കണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.

കേരളത്തിലെ നിർമ്മാണ മേഖലയിലാകെ ജോലിയെടുക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നും കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ 'റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകി പോകുകയാണെന്നുമായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം.

കേരളത്തിൻ്റെ സാമ്പത്തിക അടിത്തറയെ ഇത് എങ്ങനെയാണ് ബാധിക്കുന്നതെന്ന് സർക്കാർ വിശദമായി പഠിക്കണമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ നിലവിൽ കേരളത്തിലുണ്ടെന്നും, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു.

മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വ്യാപക വിമർശനത്തിന് ഇടയാക്കിയ നിലപാടുകൾ വി ഡി സതീശൻ പറഞ്ഞത്. വി ഡി സതീശൻ്റെ പരാമർശങ്ങൾ വംശീയതയുടെയും അപരവിദ്വേഷത്തിന്റെയും ഭാഷയാണെന്ന വ്യാപക വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നിരുന്നു.

Content Highlight: K. Satchidanandan on the Chief Minister's statement regarding migrant workers

#Latest News #Writer K. Satchidanandan #Chief Minister #VD Satheesan #Kerala Government #Migrant Workers

Next TV

Related Stories
 ജിതിൻ ഭാസ്കർ പുറത്തേക്ക്...! കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന്  ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി

Jul 3, 2026 05:37 PM

ജിതിൻ ഭാസ്കർ പുറത്തേക്ക്...! കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്‌ഐ നേതാവിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി

കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്, പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല...

Read More >>
കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ

Jul 3, 2026 05:23 PM

കടുംകൈക്ക് പിന്നിൽ സാമ്പത്തിക ബാധ്യത? കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ

കൊല്ലം വാർത്തകൾ, ആത്മഹത്യ, ദമ്പതികൾ വിഷം കഴിച്ചു, സാമ്പത്തിക ബാധ്യത,ക്രൈം വാർത്തകൾ, ആദിച്ചനെല്ലൂർ...

Read More >>
 കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

Jul 3, 2026 05:21 PM

കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

കോഴിക്കോട് വാർത്തകൾ, ആത്മഹത്യ, പയ്യാനക്കൽ, അസ്വാഭാവിക മരണം, പോലീസ് കേസ്, കോഴിക്കോട് മെഡിക്കൽ കോളേജ് ...

Read More >>
സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം ഊർജിതം

Jul 3, 2026 05:16 PM

സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം ഊർജിതം

സ്‌കൂളിലേയ്ക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം...

Read More >>
'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല

Jul 3, 2026 05:06 PM

'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല

കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാര്‍ക്ക് സുഗമമായി നടക്കാന്‍ അവസരം ഉണ്ടാകും-ആഭ്യന്തരമന്ത്രി രമേശ്...

Read More >>
 തിരക്കിട്ടോടുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട ....: കേരളത്തിൽ മഴ ശക്തമാകുന്നു; കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 3, 2026 04:53 PM

തിരക്കിട്ടോടുമ്പോൾ കുടയെടുക്കാൻ മറക്കേണ്ട ....: കേരളത്തിൽ മഴ ശക്തമാകുന്നു; കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരള മഴ , കാലാവസ്ഥാ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട് , യെല്ലോ അലർട്ട് ,അതീവ ജാഗ്രത, ദുരന്തനിവാരണം , മഴക്കെടുതി, കാലാവസ്ഥാ നിരീക്ഷണ...

Read More >>
Top Stories

News Roundup