കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ

കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ
Jul 2, 2026 04:18 PM | By Fidha Parvin
#Latest news #Kannur #Arrest #Retired Police SI

കണ്ണൂർ: (truevisionnews.com) കളിക്കാൻ പോയ 11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് എസ്.ഐ അറസ്റ്റിലായി. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥനെയാണ് (62) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

മഴമൂലം സ്കൂൾ അവധിയായതിനാൽ കളിക്കാൻ ഇറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് മദ്യലഹരിയിലായിരുന്ന ഗോപിനാഥൻ കുട്ടിയെ ബലമായി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഗോപിനാഥന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.

സംഭവത്തെത്തുടർന്ന് ഗോപിനാഥന്റെ വീട്ടുപരിസരത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഭയം കാരണം ആദ്യം ഒന്നും പറയാതിരുന്ന പെൺകുട്ടി, പിന്നീടാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതോടെ പൊലീസ് ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Content Highlight: Retired Police SI arrested for forcibly taking away and sexually assaulting an 11-year-old girl who had gone out to play

#Latest news #Kannur #Arrest #Retired Police SI

Next TV

Related Stories
'ശേഷാദ്രിനാഥൻ സംഘപരിവാറിന്റെ വിനീതദാസൻ, ഗവർണർ അദ്ദേഹത്തിന് താൽപര്യമുള്ളയാളുടെ കാര്യത്തിൽ ഒപ്പുവെക്കാൻ അധികം കാലതാമസമെടുത്തിട്ടില്ല' - എം.വി ജയരാജൻ

Jul 2, 2026 05:43 PM

'ശേഷാദ്രിനാഥൻ സംഘപരിവാറിന്റെ വിനീതദാസൻ, ഗവർണർ അദ്ദേഹത്തിന് താൽപര്യമുള്ളയാളുടെ കാര്യത്തിൽ ഒപ്പുവെക്കാൻ അധികം കാലതാമസമെടുത്തിട്ടില്ല' - എം.വി ജയരാജൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ.ശേഷാദ്രിനാഥൻ സംഘപരിവാറിന്റെ വിനീതദാസനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി...

Read More >>
ഇറങ്ങേണ്ട സ്റ്റേഷൻ മാറി, കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണ വീട്ടമ്മ മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചു

Jul 2, 2026 05:10 PM

ഇറങ്ങേണ്ട സ്റ്റേഷൻ മാറി, കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണ വീട്ടമ്മ മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചു

കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണ വീട്ടമ്മ മറ്റൊരു ട്രെയിൻ ഇടിച്ച്...

Read More >>
മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2026 03:26 PM

മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന്റെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുളന്തുരുത്തിയിൽ വയോധികൻ വീട്ടിലെ കിണറ്റിൽ മരിച്ച...

Read More >>
Top Stories

News Roundup

GCC News